കൊച്ചി: ഓണ്‍ലൈന്‍-ടു-ഓഫ്ലൈന്‍ യൂസ്ഡ് കാര്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ സ്പിന്നി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സഹകരിക്കുന്നു. സച്ചിന്‍ കമ്പനിയുടെ തന്ത്രപ്രധാനമായ നിക്ഷേപകനും മുഖ്യ ബ്രാന്‍ഡ് പ്രചാരകനുമാകും. മാസ്റ്റര്‍ ബ്ലാസ്റ്ററുമായുള്ള സഹകരണം കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യന്‍ യുവത്വത്തിന് ലളിതവും ആവേശകരവുമായ അനുഭവം സമ്മാനിക്കുന്നതിനുള്ള സ്പിന്നിയുടെ പ്രതിബദ്ധതയുടെ പുതിയ അദ്ധ്യായമാണ്. സ്ഥിരതയാര്‍ന്ന മികച്ച പ്രകടനത്തിന് പ്രശസ്തനായ സച്ചിന്‍ ടെണ്ടുല്‍ക്കറിലൂടെ ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
"നമ്മുടെ രാജ്യം ചെറുപ്പമായും നമ്മുടെ അഭിലാഷങ്ങള്‍ വലുതായും മാറുകയാണ്. ഇന്നത്തെ സംരംഭങ്ങള്‍ ഈ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. അത്തരത്തില്‍ ശരിയായ രീതിയില്‍ പരിഹാരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ടീമായ സ്പിന്നിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്." പുതിയ പങ്കാളിത്തത്തെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.
സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള സഹകരണം ഹൃദയസ്പര്‍ശിയാണെന്നും സ്പിന്നി ടീമിന്‍റെ പുതിയ ക്യാപ്റ്റനായി അദ്ദേഹത്തെ സ്വാഗതം ചെയ്യാനാകുന്നതില്‍ അഭിമാനമുണ്ടെന്നും സ്പിന്നിയുടെ സ്ഥാപകനും സിഇഒയുമായ നീരജ് സിങ് പറഞ്ഞു.ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍, സ്പിന്നി ബാഡ്മിന്‍റണ്‍ താരം പി. വി. സിന്ധുവുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു.