March 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ദുബായിൽ ശ്രദ്ധയാകർഷിച്ച് പരമ്പരാഗത കൈത്തറി- നെയ്ത്ത് പ്രദർശനം. മികവുറ്റ നെയ്തുകാർക്ക് ഒരു ആഗോളവേദി നൽകുന്നതിനും , അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹനാണ് തൻ്റെ ഖാദി ലിനെൻ വസ്ത്രശേഖരങ്ങളുടെ പ്രദർശനം ദുബായിൽ സംഘടിപ്പിച്ചത്. ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് & ഇൻഡീവുഡ് ബിസിനസ് എക്സലൻസ് അവാർഡ് 2021 ൻറെയും സഹകരണത്തോടെ ദുബായ് ദുസിത് താനി ഹോട്ടലിൽ വെച്ചായിരുന്നു പ്രദർശനം.
കൊച്ചി: സപ്ളൈ ചെയിന്‍ സൊലൂഷന്‍ നല്‍കുന്ന ഡല്‍ഹിവറി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) വഴി 7,460 കോടി രൂപ സമാഹരിക്കും. ഇതിനായുള്ള അപേക്ഷ സെബിയില്‍ സമര്‍പ്പിച്ചു.
കോഴിക്കോട്: ഏറ്റവും നവീനമായ ഓണ്‍ലൈന്‍ ടീച്ചിങ് ആന്റ് ലേണിങ് പ്ലാറ്റ്‌ഫോമായ മോട്‌സ് വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് മോജീനി ഐടി സൊലൂഷന്‍സ് ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മോട്‌സ് അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും നിയന്ത്രിക്കാവുന്ന ഓണ്‍ലൈന്‍ ലൈവ് ടീച്ചിങ് പ്ലാറ്റ്‌ഫോം ആണ്. പരീക്ഷ, അസൈന്‍മെന്റുകള്‍, ടൈം ടേബിള്‍ ക്രമീകരണം, റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍, മറ്റു ഫലയലുകളുടെ കൈമാറ്റം തുടങ്ങി എല്ലാം ക്ലാസ്മുറിയില്‍ നടക്കുന്നതു പോലെ ഈ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി ചെയ്യാമെന്നതാണ് മോട്‌സിന്റെ സവിശേഷത എന്ന് മോജീനി മാനേജിങ് ഡയറക്ടര്‍ നൗഫല്‍ പനോലന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാവുന്ന ഗോകാര്‍ഡ് എന്ന ഫിന്‍ടെക്ക് സംരംഭവും മോജീനിയുടേതാണ്. സൈബര്‍പാര്‍ക്കിലെ മറ്റൊരു ഐടി കമ്പനിയായ കോഡ്എയ്‌സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. സഹ്യ ബില്‍ഡിങിലെ കമ്പനിയുടെ രണ്ടാം ഘട്ട ഓഫീസ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) വനിതകള്‍ക്കായി ബാത്തിക് ആന്‍ഡ് മ്യൂറല്‍ ഡിസൈനിങ്ങില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
രാജ്യത്തെ വർഗ്ഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടാനും , കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻ.ഡി.എ. സർക്കാരിനെ ചെറുത്തു തോൽപിക്കാനും പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം രാജ്യത്തിന് ആവശ്യമാണെന്ന് എൻ. സി. പി.സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.
കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് 2021 സെപ്തംബര്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 585.4 കോടി രൂപ വിറ്റുവരവു നേടി. മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 44 കോടി രൂപയാണ്.
സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലുള്ള 456 അധ്യാപകർക്കാണ് ഇപ്രകാരം പരിശീലനം ആരംഭിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും.