May 18, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സന്നദ്ധ രക്തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതല്‍ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം.
തിരുവനന്തപുരം :കോഴിക്കോട്ടിറങ്ങേണ്ടുന്ന സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാനം കാലാവസ്ഥാ പ്രശ്‍നം കാരണം ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലിറക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കി കെ എസ് ആർ ടി സി.
കൊച്ചി: ആരോഗ്യവും സൗഖ്യവും സംബന്ധിച്ച് ഉപയോക്താക്കള്‍ക്കുള്ള താത്പര്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ഏറെപ്പേര്‍ക്ക് ആഗ്രഹമുണ്ട്. സാധാരണ ക്രമത്തിലേയ്ക്ക് ലോകം മടങ്ങിവരുമ്പോള്‍ ആന്തരികാരോഗ്യത്തെക്കുറിച്ചും സൗഖ്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും പ്രാധാന്യം ലഭിക്കുകയാണ്. അഭിനേത്രിയും ഫിറ്റ്നസ് തത്പരയുമായ മാലെയ്ക അറോറ, അഭിനേത്രിയും പ്രമുഖ എഴുത്തുകാരിയുമായ ദ്രാഷ്ടി ധാമി, നുട്രീഷ്യനിസ്റ്റ് കവിതാ ദേവ്ഗണ്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പായ്ക്കേജ്ഡ് ബിവറേജസ് (ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് എന്നിവര്‍ ചേര്‍ന്ന് ബാഹ്യവും ആന്തരികവുമായ ആരോഗ്യത്തെക്കുറിച്ച് څലഗോ ബാഗര്‍ സേ ഫിറ്റ് ഓര്‍ അന്തര്‍ സേ ഭിچ എന്ന പേരില്‍ വിര്‍ച്വല്‍ ചര്‍ച്ച നടത്തി. വെല്‍നസ് രംഗത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസില്‍ കണ്ട് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപപ്പെടുത്തിയതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ബാഹ്യമായ ഫിറ്റ്നസിനും രൂപം കാത്തുസൂക്ഷിക്കുന്നതിനുമായി സഹായിക്കുന്ന ചൂടോടെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടീയുടെ ഗുണവും പ്രതിരോധത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ശരീരത്തെ ഉള്ളില്‍നിന്ന് ശുചിയാക്കാന്‍ കഴിയുന്ന നിരോക്സീകാരകങ്ങളും ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ ആന്തരീക സൗഖ്യത്തിന് പ്രാധാന്യം നല്കുന്നതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ക്ലാസിക് ഗ്രീന്‍ ടീ ഇമ്യൂണിനു പുറമെ ലെമണ്‍ & ഹണി, ജിഞ്ചര്‍, മിന്‍റ് & ലെമണ്‍, സ്വാഭാവികമായി മധുരമുളളത്, മാമ്പഴരുചി എന്നിങ്ങനെ വിവിധ രുചികളില്‍ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്കിടയില്‍ ആരോഗ്യവും സൗഖ്യവും സംബന്ധിച്ച താത്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പായ്ക്കേജ്ഡ് ബിവറേജസ് (ഇന്ത്യന്‍ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. ആരോഗ്യത്തെക്കുറിച്ച് സംശയമോ ആകാംക്ഷയോ തോന്നുന്നത് അടയാളപ്പെടുത്താന്‍ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ പ്രചാരണത്തിന്‍റെ ഭാഗമായി ബബിള്‍ (കുമിള) എന്ന വിഷ്വല്‍ ഡിവൈസാണ് ഉപയോഗിക്കുന്നത്. ബാഹികമായ ആരോഗ്യം മാത്രമല്ല ആന്തരീകമായ സൗഖ്യവും പ്രധാനമാണെന്ന് കാര്യം ഉയര്‍ത്തിക്കാട്ടി ആരോഗ്യത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടോടുകൂടി ഉപയോക്താക്കളുടെ മനസിലെ സംശയത്തിന്‍റെ കുമിള പൊട്ടിച്ചുകളയാനാണ് പരിശ്രമിക്കുന്നത്. ഭൗതിക രൂപത്തിലും ആരോഗ്യത്തിലും മാത്രം ശ്രദ്ധിക്കാതെ ആന്തരിക സൗഖ്യത്തിനും തുല്യപ്രാധാന്യമുണ്ട്. ഉള്ളില്‍നിന്നും ആരോഗ്യത്തോടെയിരിക്കുന്നതിനായാണ് വിറ്റാമിന്‍ സി അടങ്ങിയ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൗതികമായ രൂപത്തേക്കാള്‍ ആന്തരിക സൗഖ്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാലെയ്ക അറോറ പറഞ്ഞു. കൂടുതല്‍ ആരോഗ്യത്തിനായുള്ള കാല്‍വയ്പുകളാണ് വേണ്ടത്. ഷൂട്ടുകളുടെയും മീറ്റിംഗുകളുടെയും ഇടവേളകളില്‍ എന്‍റെ പാനീയമാണ് ടെറ്റ്ലി ടീ ഇമ്യൂണ്‍. ഇപ്പോള്‍ പുതിയതായി വിറ്റാമിന്‍ സി ചേര്‍ത്ത ടെറ്റ്ലി ടീ ഇമ്യൂണ്‍ ശരീരത്തിലെ അഴുക്ക് ഉള്ളില്‍നിന്ന് പുറത്തുകളയാനും ഉള്ളില്‍നിന്ന് ആരോഗ്യത്തോടെയിരിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും സഹായിക്കും. ഫിറ്റ്നസ് ഗോളുകളില്‍നിന്ന് ഇന്നര്‍ ഫിറ്റ്നസ് ഗോളുകളിലേയ്ക്ക് മാറേണ്ട കാലമായെന്ന് മാലെയ്ക പറഞ്ഞു. പുറംഭംഗിയില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നമ്മളെല്ലാം ആന്തരികമായ ആരോഗ്യത്തിനും പ്രാധാന്യം നല്കണമെന്ന് ദ്രാഷ്ടി ധാമി പറഞ്ഞു. ഭൗതിക ആരോഗ്യത്തെപ്പോലെതന്നെ ആന്തരികമായ ആരോഗ്യത്തെക്കുറിച്ചും നന്നായി മനസിലാക്കണം. ആയാസവും സമ്മര്‍ദ്ദവുമെല്ലാമായി നമുക്കെല്ലാം വളരെ കഠിനമായ ജീവിതശൈലിയാണുള്ളത്. പുറമെ ആരോഗ്യമുണ്ടെന്ന് തോന്നിപ്പിക്കുന്നതിനു പകരം ഉള്ളില്‍നിന്ന് ആരോഗ്യമുണ്ടെന്ന തോന്നല്‍ ഉളവാക്കണം. ഇതിനായി ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ആദ്യപടിയായി സ്വീകരിക്കാമെന്ന് അവര്‍ പറഞ്ഞു. പുറം രൂപത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് ആന്തരിക സൗഖ്യമെന്ന് എഴുത്തുകാരിയും നുട്രീഷ്യനിസ്റ്റുമായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിലെ കവിത ദേവ്ഗണ്‍ പറഞ്ഞു.
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പുതുതായി തുടക്കമിട്ട സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കമ്പനി ടെക്ക്ടാലിയ ഇന്‍ഫോമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ സംരംഭകനും കോഴിക്കോട് ഐഐഎം മുന്‍ വിസിറ്റിങ് പ്രൊഫസറുമായ എസ് ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നതില്‍ ഫലപ്രദമാണ്. ചെറിയ കുഞ്ഞുങ്ങളില്‍ ഈ രോഗം മൂലമുണ്ടാകുന്ന രോഗതീവ്രത കൂടുതലാണ്. കുഞ്ഞുങ്ങളുടെ മരണത്തിന് പോലും ഇത് കാരണമാക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഈ വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുന്നതിന് ഈയൊരു വാക്‌സിന്‍ വലിയ രീതിയിലൊരു പ്രതിരോധമാണ് തീര്‍ക്കുന്നത്. അതിനാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഈ വാക്‌സിനെ ഉള്‍പ്പെടുത്തിയത്. ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്‌സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്. 44,000 ഡോസ് വാക്‌സിന്‍ ഒരു മാസത്തേക്ക് ആവശ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തേക്കേവാവശ്യമായ 55,000 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളിലേക്കുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എത്രയും വേഗം ഈ വാക്‌സിനേഷന്‍ സാധ്യമാക്കിയ ആരോഗ്യ വകുപ്പിലെ സഹപ്രവര്‍ത്തകരോട് പ്രത്യേകമായ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ്, ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, ഡി.പി.എം. ഡോ. സുകേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ദിവ്യ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്ലോബല്‍ സെന്റര്‍ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം: സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്.
കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍'റൗണ്ട് ദി കോസ്റ്റ്'കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഷിപ്പിംഗ് ട്രേഡ് മീറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തീരദേശ കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം എന്നീ ചെറുകിട തുറമുഖങ്ങളില്‍ നിന്നും 1150 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ചരക്ക് നീക്കത്തിന് കപ്പല്‍ സര്‍വീസ് പ്രയോജനപ്പെടുത്തുന്നതിലൂടെ സാമ്പത്തിക ലാഭത്തിന് പുറമേ റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ട്രേഡ് മീറ്റ് സംഘടിപ്പിച്ചത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നു. എംഎല്‍എമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിന്‍സെന്റ്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രമേശ് തങ്കപ്പന്‍, കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് അംഗം രാഹുല്‍ മോദി, റൗണ്ട് ദി കോസ്റ്റ് സിഇഒ കിരന്‍ നരേന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. വിദേശ-ഇന്ത്യന്‍ കപ്പല്‍ കമ്പനികളുടെ ഏജന്‍സി പ്രതിനിധികള്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിംഗ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും ഇറക്കുമതിക്കാരുടെയുംസംഘടനാ പ്രതിനിധികള്‍,കേരളത്തിലെ പ്രമുഖ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍,കേരളം, തമിഴ്നാട്,കര്‍ണാടക തുടങ്ങിയ സംസ്ഥാനത്തെ മറ്റ് വ്യവസായ സംഘടനകളുടെയുംഷിപ്പിംഗ് കയറ്റുമതി, ഇറക്കുമതി വ്യവസായങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ ട്രേഡ് മീറ്റില്‍ പങ്കെടുത്തു.
തിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സുപ്രധാനമായൊരു കരാര്‍ ഒപ്പിട്ടു.