ജില്ലയിൽ ഇതുവരെ 23,92,089 പേർ (95.70 ശതമാനം) കോവിഡ് പ്രതിരോധ വാക്സിനേഷന്റെ ഒന്നാം ഡോസ് എടുത്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 15,39,812 പേർക്ക് (64.37 ശതമാനം) രണ്ട് ഡോസുകളും ലഭിച്ചു കഴിഞ്ഞു. കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്താൻ ബാക്കിയുള്ളവർ ഉടൻ വാക്സിനേഷൻ നടത്തണം . ഒന്നാം ഡോസെടുത്തവർ കൃത്യമായ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കണം കോവിഷീൽഡിന്റെ ഒന്നാം ഡോസെടുത്ത് 84 ദിവസങ്ങൾക്കുശേഷവും കോവാക്സിൻ ഒന്നാം ഡോസിന് ശേഷം 28 നാളുകൾക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റീവായവർ രോഗം ഭേദമായി 3 മാസത്തിനു ശേഷം വാക്സിനെടുക്കണം.