May 18, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.
മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അറിയിച്ചു.
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ് സാധ്യമാക്കാൻ സ്ഥാപിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ റഗുലർ ബാച്ചിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐ എ എസ്, ഇക്കഴിഞ്ഞ സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ 481-ആം റാങ്ക് നേടിയ അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗമായ ടാറ്റ ഹെല്‍ത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമിലൂടെ ടാറ്റ ഹെല്‍ത്ത് ഫിസിഷ്യന്‍സിന്‍റെയും സ്പെഷലിസ്റ്റുകളുടെയും ഇന്‍സ്റ്റന്‍റ് കണ്‍സള്‍ട്ടേഷന്‍ സേവനമാണ് ലഭ്യമാക്കുന്നത്.
കൊച്ചി: കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും ഫലമായി ഊര്‍ജ സംരക്ഷണം ചെടികള്‍ വളര്‍ത്തല്‍, കൂടുതല്‍ ശ്രദ്ധാപൂര്‍വമുള്ള വാങ്ങലുകള്‍,എന്നിവയിലുള്‍പ്പെടെ ജീവിതചുറ്റുപാടുകളെ കുറിച്ച് 44 ശതമാനം കൊച്ചി നിവാസികളും ബോധവാന്‍മാരായി മാറിയെന്ന് ഗോദ്റെജ് ഗ്രൂപ്പ് ദി ലിറ്റില്‍ തിങ്സ് വി ഡു എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട്.
മൂക്കന്നൂര്‍: ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ 104 മത് ജന്മദിനത്തോടനുബന്ധിച്ച് ബാങ്കിന്റെ മൂക്കന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടു സി എസ് ആർ പദ്ധതികൾ നടപ്പിലാക്കി. മൂക്കന്നൂർ മാർ അഗസ്റ്റിൻ ഗോൾഡൺ ജൂബിലി ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീൻ സംഭാവന നൽകിയതാണ് ഒന്നാമത്തെ പദ്ധതി.
കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. കേരള സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം ജാർഖണ്ഡിലേയ്ക്ക് കൊണ്ടുപോയത്.
തിരുവനന്തപുരം: ഇന്ത്യയിലെ മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഇന്ത്യ ഒട്ടാകെയുള്ള ദശലക്ഷക്കണക്കിനു പ്രേക്ഷകരുടെ വൈവിധ്യമാര്‍ന്ന എന്‍റര്‍ടൈന്‍മെന്‍റ് താല്‍പര്യങ്ങള്‍ നിറവേറ്റാനായി, പുതിയ താരീഫ് ഓര്‍ഡര്‍ (എന്‍ടിഒ)2.0-നെക്കുറിച്ചുള്ള 30-06-2021-ലെ ബോംബെ ഹൈക്കോടതി ഉത്തരവിന്‍ പ്രകാരമുള്ള പുതിയ അലാകാര്‍ട്ടെ, ബൊക്കെ നിരക്കുകള്‍ പ്രഖ്യാപിച്ചു.