March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി മൊബൈല്‍ വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും എന്നും നിലനിര്‍ത്തിയിട്ടുണ്ട്. സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മാതൃകയ്ക്ക് അനുവദിക്കുന്ന മൂലധനത്തിന് ന്യായമായ വരുമാനം നല്‍കുന്നതിനായാണിത്.
കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 2021-22 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാകുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. മുൻ വർഷത്തിലേത് പോലെ ഇത്തവണയും മൂന്ന് വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മാഞ്ചസ്റ്റര്‍: പരിശീലകന്‍ ഒലേ സോള്‍ഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മോശം പ്രകടനം തുടരുന്നതിനാലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായിരുന്നു ഒലേ സോള്‍ഷെയര്‍.
അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായത്‌ കാരണം കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപ്പേരാണ്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്‍റെ ഫൈനല്‍ തിയറ്റര്‍ മിക്സ് പൂര്‍ത്തിയായി. മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച വിനീത് ഇനി റിലീസിനായുള്ള കാത്തിരിപ്പ് ആണെന്നും അറിയിച്ചു . "എന്തൊരു ഗംഭീര യാത്രയായിരുന്നു ഇത്.
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേർന്നു. പാര്‍ലമെന്‍റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാനാണ് തീരുമാനം.
വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
രാഷ്ട്രീയ-മത-സാംസ്‌കാരിക-സാമുദായിക-സാമൂഹിക സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും സ്തൂപങ്ങളും പ്രതിമകളും സ്വന്തം ചെലവില്‍, നവംബര്‍ 22നകം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത്ഖോസ.