March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
രണ്ടര വയസ്സ് മുതൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ ദേവിന് ആശംസ അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ശ്രീഹാന്റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്താണ് മന്ത്രി കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ്, പല കാരണങ്ങളാൽ തൊഴിൽ നഷ്ടമായശേഷം ജോലിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് തൊഴിലവസരമൊരുക്കുന്നു. കോവിഡ് മഹാമാരിയാലും, വ്യക്തിപരമായ മറ്റു കാരണങ്ങളാലും തൊഴിൽ നഷ്ടമായ നൂറുകണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനകരമാകും.
കൊച്ചി: ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് കാമ്പുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും.
കൊച്ചി: 26-ാമതു യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ.മ.യൗ എന്ന മലയാള ചിത്രവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോല്‍സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് യൂറോപ്യന്‍ സിനിമയിലെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ആസ്വദിക്കാം.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തൃശ്ശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികവും 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ആഗോള തലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി ബംഗളൂരുവിലെ ജീവനക്കാരുടെ എണ്ണം ആറായിരം കടന്നു.
കൊച്ചി: ഉത്സവകാലത്തിന്‍റെ ആഹ്ലാദം നിറയ്ക്കാന്‍ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ മിയ ബൈ തനിഷ്ക് ബ്ലാക്ക് ഫ്രൈഡെ ഫ്രെന്‍സി സെയില്‍ അവതരിപ്പിച്ചു.
കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്'സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്' അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ് എന്ന പേരിലുള്ള നവീന സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്.