കൊച്ചി: ആഗോള ഡയറക്ട് സെല്ലിംഗ് കമ്പനിയായ ആംവേ, അതിന്റെ പോഷക, വെല്‍നസ് പോര്‍ട്ട്‌ഫോളിയോയും, സംരംഭക കൂട്ടായ്മയും ഉപയോഗിച്ച് ഇന്ത്യയില്‍ വളര്‍ച്ച തുടരുന്നു. സംരംഭകത്വ പ്രോത്സാഹിപ്പിക്കുന്നതിലും ആരോഗ്യ-ക്ഷേമ വിഭാഗത്തില്‍ ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആംവേ, നൂതനാശയങ്ങളും ശാസ്ത്രവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സംരംഭകത്വവും വര്‍ധിപ്പിക്കുന്നതിനായി 2024-ഓടെ 300 മില്യണ്‍ ഡോളറിന്റെ ആഗോള നിക്ഷേപം നീക്കിവെക്കും.ആഗോള സിഇഒ മിലിന്ദ് പന്ത് രൂപകല്‍പ്പന ചെയ്ത അടുത്ത ഘട്ട പരിവര്‍ത്തനത്തിനായി കമ്പനി ഇപ്പോള്‍ തയ്യാറെടുത്തിരിക്കുകയാണ്.
ആംവേ പ്രവര്‍ത്തിക്കുന്ന നൂറിലധികം വിപണികളില്‍, വളര്‍ച്ചയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. കൂടാതെ, ഡിജിറ്റല്‍, മാനുഫാക്ചറിംഗ് ഓട്ടോമേഷന്‍, ഇന്നൊവേഷന്‍, ന്യൂട്രീഷ്യന്‍ സെഗ്മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആംവേയുടെ മുന്‍നിര നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിലും ഇന്ത്യ ഉള്‍പ്പെടുന്നു. ഗുണനിലവാരമുള്ള ആരോഗ്യ-ക്ഷേമ ഉല്‍പ്പന്നങ്ങള്‍ക്കും സമാനതകളില്ലാത്ത ബിസിനസ്സ് അവസരങ്ങള്‍ക്കും പേരുകേട്ട ആംവേ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ശക്തമായ ചുവടുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഗവേഷണവും വികസനവും, മാനുഫാക്ചറിംഗ് ഓട്ടോമേഷന്‍, ഇന്നൊവേഷന്‍, സയന്‍സ് എന്നിവ വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ കഴിവുകള്‍ ശക്തിപ്പെടുത്താനും 20 മില്യണ്‍ ഡോളറിന്റെ ( 170 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചു.
ആംവേയുടെ ആഗോള വളര്‍ച്ചാപാത ആരോഗ്യത്തിലും ക്ഷേമത്തിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ന്, സംരംഭകത്വം മുമ്പെങ്ങുമില്ലാത്തവിധം ജനാധിപത്യവല്‍ക്കരിക്കപ്പെടുകയാണ്. തൊഴില്‍രംഗത്ത് അഭൂതപൂര്‍വമായ മാറ്റങ്ങളും പാഷന്‍ എക്കണോമിയുടെ ഉയര്‍ച്ചയും കാരണം സംരംഭകത്വം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പുകളിലൊന്നായി മാറുകയാണ്. പശ്ചാത്തലമോ വിദ്യാഭ്യാസമോ സാമ്പത്തിക സാഹചര്യമോ പരിഗണിക്കാതെ, ശക്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് ആംവേ ഈ വളര്‍ന്നുവരുന്ന പ്രവണതയെ മുതലെടുക്കുകയാണ്. അവരുടെ അഭിനിവേശം ശക്തിപ്പെടുത്തുന്നതിനും വിജയകരമായ ബിസിനസ്സ് സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനും അവരെ സഹായിക്കുന്നതിനും അതുവഴി അവരെ പാഷന്‍പ്രണര്‍മാരാക്കി മാറ്റുന്നതിനുമായി നാരി ശക്തി, ആംയംഗ് തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ സംരംഭകത്വത്തെ നയിക്കുന്നതില്‍ ഞങ്ങള്‍ ഗണ്യമായ മുന്നേറ്റം നടത്തി-ആംവേ ഗ്ലോബല്‍ സിഇഒ മിലിന്ദ് പന്ത് പറഞ്ഞു.