കേരളത്തിൻ്റെ ഷോപ്പിംഗ് അനുഭവം ഒരു കുടക്കീഴിലാക്കുന്ന തലസ്ഥാനത്തെ ലുലു മാൾ ഇന്ന് രാവിലെ 9 മണി മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ്. ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.
2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ്. ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഇവക്കു എല്ലാം പുറമെ ഖാദി ഉൽപന്നങ്ങളുടെ വൻ ശേഖരവുമുണ്ട്. ഒരേ സമയം 2,500പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ആകുന്ന ഫുഡ് കോർട്ട് മാളിൻ്റെ മറ്റൊരു പ്രധാന ആകർഷണമാണ്. കുട്ടികൾക്ക് വിനോദത്തിൻ്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫൺട്യൂറ എന്ന ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്ററും മാളിലുണ്ട്.
അത്യാധുനിക മികവോടെ PVR സിനിമാസ് ഒരുക്കുന്ന 12 സ്ക്രീൻ സൂപ്പർ പ്ലക്സ് തീയേറ്ററും മാളിൽ സജ്ജമാകുന്നുണ്ട്. വിശാലമായ പാർക്കിംഗ് സംവിധാനം മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വാഹന പാർക്കിംഗ് ഉറപ്പ് തരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ് മാളിലുള്ളത്.