March 27, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖല തിരുവനന്തപുരം: ലിംഗവിവേചനമില്ലാത്ത സമൂഹം വളര്‍ന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്നതാണ്. ഏറ്റവും അധികം സ്ത്രീകള്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.
ഇനി രോഗികളെ രക്ഷിക്കാന്‍ ദീപമോള്‍ പാഞ്ഞെത്തും തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. എല്ലാ ജില്ലകളിലും കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളിലും ഇതിന് താത്പര്യമുള്ള വനിതകളെ ഉള്‍ക്കൊള്ളിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുകയാണ്. സ്ത്രീകള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന മേഖലകളില്‍ കൂടി ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് കടന്നു വരുന്നതിനുള്ള പ്രവര്‍ത്തനം ഒരുക്കുക എന്നതുകൂടിയാണ് ലക്ഷ്യം. ദീപമോള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. ഇത് ദീപമോളുടെ സ്വപ്നമെന്നാണ് പറഞ്ഞത്. സ്വപ്നം കാണുക, അതിനെ പിന്തുടര്‍ന്ന് ആ സ്വപ്നത്തില്‍ എത്തിച്ചേരുക എന്നത് വളരെ പ്രധാനമാണ്. ആ രീതിയില്‍ സമര്‍പ്പിതമായി അതിനുവേണ്ടി പ്രയത്‌നിച്ച ദീപമോള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ദീപമോള്‍ താക്കോല്‍ ഏറ്റുവാങ്ങിയത്. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രയത്‌നിച്ച മന്ത്രിയോടും മറ്റെല്ലാവരോടും ദീപമോള്‍ നന്ദി പറഞ്ഞു. കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍ ഡോ. ജോയ്, ജി.വി.കെ. ഇ.എം.ആര്‍.ഐ. സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം എന്നിവര്‍ പങ്കെടുത്തു.
കൊച്ചി: ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കാനും പരിസ്ഥിതിയില്‍ നിന്നും നിന്നും മാലിന്യം അകറ്റിനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് ബിന്‍ ബോയ് എന്ന പേരില്‍ പുതിയ ഒരു കാംപയിന്‍ ആരംഭിച്ചു.
ദീര്‍ഘകാല വൃക്കരോഗികളുടെ അനീമിയാ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴി വെക്കുന്ന ടാബ് ലെറ്റാണ് ഓക്സിമിയ കൊച്ചി: ദീര്‍ഘകാല വൃക്ക രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കിടയിലെ അനീമിയാ ചികില്‍സാ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന രീതിയില്‍ സൈഡസ് ലൈഫ്സയന്‍സസ് അവതരിപ്പിച്ച ടാബ് ലെറ്റായ ഓക്സീമിയയ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു.
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 മുതല്‍ 3 ദിവസങ്ങളിലായി സംസ്കാരിക വകുപ്പിന്റെ ബോധവല്‍ക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ വനിതാദിനാഘോഷ പരിപാടികള്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
തിരുവനന്തപുരം: ആഗോള കൺസൾട്ടിംഗ് സ്‌ഥാപനമായ ടെക്‌വാന്റേജ് സിസ്റ്റംസ് വനിതാദിനത്തിൽ ഇഗ്നൈറ്റ് വെബ്ബിനാർ സീരീസ് സംഘടിപ്പിക്കുന്നു.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 181; രോഗമുക്തി നേടിയവര്‍ 2424 കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കും രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെലും സഹകരിക്കും.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ മുന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റിന് അക്ഷരങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ചടങ്ങു സംഘടിപ്പിച്ചു. കൊച്ചി രൂപത ബിഷപ്പ് ഡോ. യാക്കൂബ് മാര്‍ ഇറേനിയോസിന് പുസ്തകം പ്രകാശനം ചെയ്ത് മുന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ സഹധര്‍മ്മിണി ശ്രീമതി. സാറാ ജോര്‍ജ്ജ് മുത്തൂറ്റിന് നല്‍കി. രാഷ്ട്രീയം, മതം, കല, ജുഡീഷ്യറി, ബിസ്സിനസ്, മുത്തൂറ്റ് കുടുംബാഗംങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ജീവിതത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭാ ഉപനേതാവുമായ ശ്രീ. മുക്താര്‍ അബ്ബാസ് നഖ്വി, കേരളാ ഗവര്‍ണര്‍ ശ്രീ. ആരീഫ് മുഹമ്മദ് ഖാന്‍ വെര്‍ച്വല്‍ ആയി പ്രഭാഷണം നടത്തി. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ. പി ജെ കുര്യന്‍, എറണാകുളം എംപി ശ്രീ. ഹൈബി ഈഡന്‍, കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍റ് ശ്രീ. ജോസ് കുര്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വ്യവസായികളായ ഫിക്കി കേരളാ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ. ദീപക് എല്‍ അശ്വനി, ഫ്രൂട്ടോമാന്‍സ് ഡയറക്ടര്‍ ശ്രീ. ജോസ് തോമസ്, കൊച്ചി ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി മുന്‍ ചെയര്‍മാന്‍ ശ്രീ. ആനന്ദ് മേനോന്‍ എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തി. ചലച്ചിത്ര നടന്‍, സംവിധായകന്‍, തിരക്കഥാകൃത്തുമായ ശ്രീ. ബാലചന്ദ്ര മേനോനും പ്രത്യേക പ്രഭാഷണം നിര്‍വ്വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പിനെ വളര്‍ച്ചയിലേക്കും വിജയത്തിലേക്കും നയിച്ച ചാലക ശക്തിയായിരുന്നു എം ജി ജോര്‍ജ്ജ് മുത്തൂറ്റ് എന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. ധാര്‍മ്മികത, വിശ്വാസ്യത, ആശ്രിതത്വം, വിശ്വാസ്യയോഗ്യത, സത്യസന്ധത, സല്‍പേര് എന്നീ ആറു മുഖ്യ മൂല്യങ്ങളില്‍ വളര്‍ത്തിയെടുത്ത തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്ക്കാരമാണ് അദ്ദേഹം സ്വീകരിച്ചത്. എണ്ണമറ്റ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമ്പത്തിക രംഗം തുടങ്ങിയ മേഖലകളില്‍ മാനുഷിക സേവനങ്ങള്‍ നല്‍കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം എന്നും ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. തന്‍റെ മുതിര്‍ന്ന സഹോദരന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ നാലു പതിറ്റാണ്ടോളം നീണ്ടു നില്‍ക്കുന്ന പ്രചോദനകരമായ യാത്രയും ഏറ്റവും വലിയ സംരംഭകത്വത്തിന്‍റെ ഉയര്‍ച്ചയും വിവരിക്കുന്ന ഈ പുസ്തകം അവതരിപ്പിക്കുന്നത് തങ്ങള്‍ക്ക് ഏറെ സന്തോഷകരമാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് എം ജോര്‍ജ്ജ്, ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. അലക്സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ڇഎം ജി ജോര്‍ജ്ജ് മുത്തൂറ്റ് - റിമെമ്പറിങ് എ പ്രോഡിജി ഓഫ് ലീഡര്‍ഷിപ്, ഓണ്‍ട്രോപ്രോണോര്‍ഷിപ് ആന്‍റ് ഹ്യൂമാനിറ്റിڈ എന്ന പുസ്തകം എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ജീവിതത്തേയും അനുഭവങ്ങളേയും വിശദീകരിക്കുന്ന ഒന്നാണ്. കുട്ടിക്കാലവും വിദ്യാഭ്യാസവും മുതല്‍ അദ്ദേഹത്തിന്‍റെ മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ പ്രവര്‍ത്തനം അടക്കമുള്ളവയെല്ലാം കുടുംബാഗംങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസ് മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇതില്‍ വിശദീകരിക്കുന്നു. ദശാബ്ദങ്ങളായി അദ്ദേഹം അടുത്തിടപഴകിയ നിരവധി പേരുടെ അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയിലെ എടവനക്കാട് നിര്‍മ്മിക്കുന്ന മുത്തൂറ്റ് ആഷിയാന ഹൗസ് നിര്‍മ്മാണത്തിനുള്ള പ്രതിബദ്ധതയുടെ അടയാളം ഔപചാരികമായി കൈമാറുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു. ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ഹൈബി ഈഡന്‍ എംപിക്ക് കൈമാറിക്കൊണ്ടാണ് ഇതു നിര്‍വ്വഹിച്ചത്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച പദ്ധതിയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കായി 14 വീടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കും മുത്തൂറ്റ് ഫിനാന്‍സ് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. താഴേക്കിടയിലുള്ളവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി പദ്ധതികളാണ് ഇതിന്‍റെ ഭാഗമായി നടപ്പാക്കുന്നത്. മൂത്തൂറ്റ് ആഷിയാന ഹൗസിങ് പദ്ധതിയുടെ കീഴിലുള്ള ഭവന നിര്‍മാണ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പിന്തുണാ പദ്ധതികള്‍ (സ്നേഹസഞ്ചാരിണി പദ്ധതി), ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായുള്ള ആരോഗ്യ സേവനങ്ങള്‍, സ്ക്കോളര്‍ഷിപ്പുകള്‍, കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള സ്ഥായിയായ ജീവിതമാര്‍ഗങ്ങള്‍, സ്വച്ച് ഭാരത് മിഷനു വേണ്ടിയുള്ള പിന്തുണ തുടങ്ങിയ നടപടികള്‍ വഴി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളിലൂടെ പതിനായിരിത്തിലേറെ പേരുടെ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു.