June 03, 2025

Login to your account

Username *
Password *
Remember Me

റെയ്മണ്ട് വേനല്‍ക്കാലത്തേക്കായുള്ള പുത്തന്‍ ലിനന്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ചു

Raymond introduced new linen dresses for the summer Raymond introduced new linen dresses for the summer
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വസ്ത്ര നിര്‍മ്മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് വേനല്‍ക്കാലത്തേക്കായുള്ള ഏറ്റവും പുതിയ ലിനന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഭാരം കുറഞ്ഞതും കാറ്റു കടക്കുന്നതുമായ ആകര്‍ഷണീയമായ ഈ ശ്രേണിയില്‍ ഇരുന്നൂറിലേറെ വൈവിധ്യമാര്‍ന്ന വര്‍ണങ്ങളും പ്രിന്‍റുകളും ചെക്കുകളും സ്ട്രൈപുകളുമാണുള്ളത്.
നൈസര്‍ഗികമായ മൃദുലതയും സൗകര്യവും നിലനിർത്തിക്കൊണ്ട് ദീർഘകാലം ഉപയോഗിക്കാവുന്നത് കൂടിയാണ് റെയ്മണ്ട് ലിനന്‍ വസ്ത്രങ്ങള്‍. കറകളെ തടയുന്ന വിധത്തിലുള്ള നാനോ സാങ്കേതികവിദ്യയുടെ പിൻബലത്തിലുള്ള ഫിനിഷിങും ഇതിന്‍റെ സവിശേഷതയാണ്.
വൈവിധ്യമാർന്ന ഡിസൈനുകളുമായി വേനല്‍ക്കാല വസ്ത്ര ശേഖരങ്ങളെല്ലാം ഒരിടത്തു തന്നെ ലഭിക്കുന്ന സൗകര്യമാണ് റെയ്മണ്ട് ലിനന്‍ അവതരിപ്പിക്കുന്നത്.
ഷർട്ടിങ് തുണികളുടെ മേഖലയില്‍ വർഷങ്ങളായി റെയ്മണ്ട് മേധാവിത്തം തുടരുകയാണെന്ന് പുതിയ ശേഖരത്തെ കുറിച്ചു പ്രതികരിക്കവെ റെയ്മണ്ട് ലൈഫ്സ്റ്റൈല്‍ ബിസിനസ് സിഇഒ സുനില്‍ കട്ടാരിയ പറഞ്ഞു. മൃദുവായി കൈകാര്യം ചെയ്യാവുന്ന കൂടുതല്‍ മികച്ച പ്രവർത്തന സൗകര്യം നല്കുന്ന വിപുലമായ വർണ ശ്രേണിയിലുള്ള ഇവ വേനല്‍ക്കാലത്തെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ മികച്ച അവസരമാണു നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയ്മണ്ട് ലിനന്‍ മീറ്ററിന് 1000 മുതല്‍ 9800 രൂപ വരെയുള്ള നിരക്കില്‍ എല്ലാ റെയ്മണ്ട് ഷോപുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട് ലെറ്റുകളിലും ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഇന്ത്യയില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന…

ഇന്ത്യയില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തുന്ന ആദ്യ ബ്രാന്‍ഡായി സാംസങ്

May 27, 2025 59 സാങ്കേതികവിദ്യ Pothujanam

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്...