March 27, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: നിരത്തുകളില്‍ സഞ്ചാരത്തിന്‍റെ സ്വാതന്ത്ര്യം ആത്മവിശ്വാസത്തോടും പരാശ്രയമില്ലാതെയും ആസ്വദിക്കുന്നതിലേക്ക് ഇന്ത്യന്‍ വനിതകളെ ശക്തിപ്പെടുത്തുന്നതിനായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും സൈബര്‍പാര്‍ക്കിലെയും ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി 'ബാക്ക് ടു വര്‍ക്ക്' ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു.
മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയും ലക്ഷ്യം നവകേരളം കര്‍മ്മ പദ്ധതി 2: ജില്ലാ നോഡല്‍ ഓഫീസര്‍മാരുടെ ശില്പശാല തിരുവനന്തപുരം: ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം.
പൊതുയിടങ്ങള്‍ സ്ത്രീകളുടേത് കൂടി: രാത്രി നടത്തം സംഘടിപ്പിച്ചു തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിടങ്ങള്‍ സ്ത്രീകളുടേതും കൂടി എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനത്തില്‍ രാത്രി 10 മണി മുതല്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം നൈറ്റ് ഷോപ്പിംഗും ഉണ്ടായിരുന്നു.
പുരുഷകേന്ദ്രീകൃത അധികാരഘടനയുടെ ശ്രേണീബദ്ധമായ രീതി മാറ്റുവാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം : വനിത ദിനത്തോടനുബന്ധിച്ച് ലുലു മാളില്‍ സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാന ദിനം ചരിത്രമായി. കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പിങ്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയാണ് മാളിന്റെ വേറിട്ട മാതൃക.
സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍റര്‍നെറ്റ് കോമേഴ്സ് കമ്പനിയായ മീഷോ ഈ രംഗത്ത് ആദ്യമായി വില്‍പനക്കാര്‍ക്ക് സീറോ പെനാല്‍റ്റി, ഏഴു ദിവസത്തില്‍ പണം നല്‍കല്‍ എന്നീ രണ്ടു പദ്ധതികള്‍ അവതരിപ്പിച്ചു.
കൊച്ചി : ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ് വാഗണ്‍ പ്രീമിയം മിഡ്‌സൈസ് സെഗ്മെന്റിലെ സെഡാനായ ഫോക്‌സ് വാഗണ്‍ വിര്‍ട്ടസ്' അവതരിപ്പിച്ചു. ടിഎസ്‌ഐ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ വിര്‍ട്ടസ്. ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണ നിലവാരത്തില്‍ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തതാണ്.
കൊച്ചി : തുടർച്ചയായി രണ്ടാം തവണയും 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' സർട്ടിഫിക്കേഷൻ കരസ്ഥമാക്കി ഇൻഫോപാർക്ക്, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ ഫിൻജെന്റ്.