കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ഇന്ദിരാ ഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിയിലെ (ഐജിസിഎച്ച്) ഓങ്കോളജി പാലിയേറ്റീവ് കെയര്‍ വാര്‍ഡ് നവീകരണത്തിനും പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 36 ലക്ഷം രൂപയുടെ പിന്തുണ നല്‍കി. കമ്പനിയുടെ സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമാണിത്.
നവീകരിച്ച പാലിയേറ്റീവ് വാര്‍ഡിന്‍റെ ഉദ്ഘാടനവും മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റവും ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. എംഎല്‍എ ടി. ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് അധ്യക്ഷനായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ സ്വാഗതം പറഞ്ഞു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പ്രകൃതി ദുരന്തം, സാമൂഹ്യ ഉന്നമനം തുടങ്ങിയ കാര്യങ്ങളില്‍ മുത്തൂറ്റ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നു. കമ്പനി നേരത്തെ കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായി ആംബുലന്‍സ് സംഭാവന ചെയ്തിരുന്നു.
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ആളുകളുടെ ജീവിത്തെ മാറ്റുന്നതിന് ലക്ഷ്യമിടുന്നുവെന്നും സമൂഹത്തിന്‍റെ ഉന്നമനത്തിന് സഹായിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും സാവധാനം വ്യാപിപ്പിക്കുമെും നിരാലംബരെ സേവിക്കുന്നത് മാറ്റമില്ലാതെ തുടരുമെന്നും കഴിയുന്ന എല്ലാ വിധത്തിലും സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്നത് തുടരാന്‍ ശ്രമിക്കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജ് പറഞ്ഞു.
അത്യാവശ്യ അരോഗ്യ സംരക്ഷണ സേവനം ലഭ്യമാകേണ്ടത് സമൂഹത്തിന്‍റെ പ്രാഥമിക ആവശ്യമാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ ശാക്തീകരിക്കുന്നതിലുമുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രി പ്രസിഡന്‍റ് എം. ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, ഡയറക്ടര്‍ അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, കൊച്ചിന്‍ ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്‍റ് കുര്യക്കോസ് അന്തോണി, കൊച്ചിന്‍ ഈസ്റ്റ് റോട്ടറി ക്ലബ് മുന്‍ പ്രസിഡന്‍റ് രഘു രാമചന്ദ്രന്‍, മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ മാനേജര്‍ വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.