November 25, 2024

Login to your account

Username *
Password *
Remember Me

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ സാക്ഷരതാ പരീക്ഷ 'മികവുത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

Minister V Sivankutty inaugurates Kerala State Literacy Mission's Literacy Examination 'Mikavutsavam' Minister V Sivankutty inaugurates Kerala State Literacy Mission's Literacy Examination 'Mikavutsavam'
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ സാക്ഷരതാ പരീക്ഷ 'മികവുത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പഠന പാതയിൽ മുന്നേറുന്ന പഠിതാക്കൾക്ക് മന്ത്രി എല്ലാ വിധ ആശംസകളും നേർന്നു. അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ വനത്തിലെ വാൽപ്പാറ സെറ്റിൽമെന്റിലായിരുന്നു ഉദ്ഘാടനസമ്മേളനം. അഡ്വ. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷൻ ആയിരുന്നു.
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്റെ ഭാഗമായാണ് പരീക്ഷ.
കേരളത്തിലെ അഞ്ചു ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം , ഇടുക്കി , പാലക്കാട് , മലപ്പുറം വയനാട് എന്നീ ജില്ലകൾ ആണവ.
കേരളത്തിലെ പാർശ്വവല്കൃത മേഖലകളിൽ ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി പദ്ധതിയിൽ ഉൾപ്പെടുത്തി സാക്ഷരരാക്കുന്നു എന്നതാണ് പദ്ധതി. ആദിവാസി , ദലിത് , തീരദേശം, ന്യുനപക്ഷം, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പഠ്‌ന ലിഖ്‌ന അഭിയാന്‍.
അഞ്ചു ജില്ലകളിൽ നിന്നായി 2 ലക്ഷം നിരക്ഷരെ ജനകീയ സർവേ നടത്തി കണ്ടെത്തി ക്ലാസുകളിൽ എത്തിച്ചു എന്നത് വലിയ നേട്ടമാണ്. സംസ്ഥാനതല ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്,വാർഡ്,ഊരു തല സംഘടക സമിതികൾ രൂപീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
ജനപ്രതിനിധികൾ,സാമൂഹ്യ പ്രവർത്തകർ, വിരമിച്ച ഉദ്യോഗസ്ഥർ,എൻ എസ് എസ് വളന്റിയേഴ്സ്,എൻ സി സി കേഡറ്റ്സ്, എൻ വൈ കെ , ലൈബ്രറി കൗൺസിൽ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സർവേ , സംഘാടനം, ക്ലാസ് ഒരുക്കൽ , ക്ലാസ്സ് നടത്തിപ്പ് തുടങ്ങിയവ നടന്നു വരുന്നു .
2 ലക്ഷം പഠിതാക്കൾക്കായി 20,000 വളന്ററി ടിച്ചേഴ്സ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
സാക്ഷരതാ പാഠപുസ്തകം അടിസ്ഥാനമാക്കി 3 മാസം ആണ് പഠന കാലയളവ് .
പദ്ധതിയിൽ വിജയിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്കുളും നാഷണൽ ലിറ്ററസി മിഷനും ചേർന്നാണ് നൽകുന്നത് .
പഠനം എളുപ്പമാക്കുന്നതിന് സംസ്ഥാന സാക്ഷരതാ മിഷൻ സാക്ഷരതാ പാഠ പുസ്തകത്തിന്റെ വിഡിയോ രൂപത്തിലുള്ള ക്ലാസുകൾ നിർമ്മിച്ചു പഠിതാക്കളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
പഠിതാക്കളിൽ ഭൂരിഭാഗവും സ്ത്രീകളും 50 വയസ്സിനു മുകളിൽ ഉള്ളവരുമാണ് .
തൊഴിലുറപ്പ് സൈറ്റ് , അംഗന വാടികൾ, സ്‌കൂളുകൾ , വായന ശാലകൾ, കമ്യുണിറ്റി ഹാളുകൾ, വിട്ടു മുറ്റങ്ങൾ തുടങ്ങി പഠിതാക്കളുടെ സൗകര്യത്തിന് അനുസൃതമായ സ്ഥലങ്ങളിലാണ് ക്ലാസുകൾ നടന്നു വരുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.