April 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിന് ദേശീയ തലത്തില്‍ നേട്ടം.
കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
കൊച്ചി: ടാറ്റയുടെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക്കിന്‍റെ കൊച്ചിയിലെ നവീകരിച്ച ഷോറൂം തുറന്നു.
കോട്ടയം: കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ (കെ.പി.പി.എല്‍.) രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളൂരില്‍ കെ.പി.പി. എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം: ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ (മേയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ടെക്‌നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന അക്യുബിറ്റ്‌സ് ടെക്‌നോളജീസിന് വിവിധ മാർക്കറ്റ് റിസർച്ച് ഏജൻസികളുടെ അംഗീകാരം. ആഗോളതലത്തിൽ, പ്രത്യേകിച്ച് ബാങ്കിംഗ് വ്യവസായ മേഖലയിൽ, മികച്ച രീതിയിൽ ബ്ലോക്ക്‌ചെയിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനി എന്ന നിലയിലാണ് അക്യുബിറ്റ്‌സിനുള്ള അംഗികാരം.
കൊച്ചി: ടിവിഎസ് മോട്ടോര്‍ പുതിയ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം; ജന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള) സംവിധായകന്‍ മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്‍ .
ദുബായ്: ജൂൺ 23 മുതൽ 10 പ്രധാന കേന്ദ്രങ്ങളിലേക്ക് ഫ്ലൈ ദുബായ് സർവീസ് നടത്തും. ഇതിൽ വേനൽ കാല സുഖവാസ കേന്ദ്രങ്ങളായ ബോഡ്റം, മൈക്കോണോസ്, സാന്റോ റിനി, ടിവാട്ട് എന്നിവിടങ്ങളിലേക്ക് ഒരിടവേളക്ക് ശേഷമാണ് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതി 'ഒപ്പറ 2022' ന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം.