December 07, 2024

Login to your account

Username *
Password *
Remember Me

ആലപ്പുഴ മെഡിക്കല്‍ കോളേജ്: ഗര്‍ഭാശയ ക്യാന്‍സറിന് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം

Alappuzha Medical College: Success of modern 3D laparoscopic surgery for uterine cancer Alappuzha Medical College: Success of modern 3D laparoscopic surgery for uterine cancer
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിയ്ക്കാണ് അത്യാധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയായതിനാല്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.