March 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഓണക്കാലത്തിന്റെ വരവറിയിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഗംഭീര ഓണാഘോഷം. പുലികളിയും തെയ്യവും ചെണ്ടമേളവുമെല്ലാ ഉള്‍പ്പെടുത്തിയ ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പടെ വന്‍ ആഘോഷ പരിപാടികളാണ് ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചത്.
കൊച്ചി: രാജ്യത്തിന്‍റെ ഏതു ഭാഗത്തും റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സേവിംഗ്സ്, കറന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ തടസ്സങ്ങളില്ലാതെ തുറക്കാനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ശാഖകളില്ലാത്ത ബാങ്കിങ്, ഡിജിറ്റല്‍ സേവന ശൃംഖലയായ പേനിയര്‍ബൈയും സഹകരിക്കുന്നു.
വിനോദ സഞ്ചാര മേഖലയിലെ പുതുമാതൃകയായി ടൂറിസം വളന്റിയര്‍മാര്‍. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും, സ്വയം സന്നദ്ധരായി തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ടൂറിസം വളന്റിയര്‍മാരാണ് ഇത്തവണത്തെ ഓണം വാരാഘോഷങ്ങളിലെ സജീവ സാന്നിധ്യം.
സംസ്ഥാനത്താകെ 17 ലക്ഷം പേരെ വീട്ടില്‍ പോയി സ്‌ക്രീന്‍ ചെയ്തു ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനകീയ കാമ്പയിൻ തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
സമാപന സമ്മേളനം വൈകുന്നേരം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും ചലച്ചിത്രതാരം ആസിഫ് അലി മുഖ്യാതിഥി
ഓണംവാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സെപ്തംബര്‍ 10ന് നടന്ന പാവകളി
ഓണംവാരാഘോഷത്തിന്റെ ഭാഗമായി നിശാഗന്ധിയില്‍ സെപ്തംബര്‍ 10ന് ചലച്ചിത്രതാരം നവ്യാ നായര്‍ അവതരിപ്പിച്ച നൃത്തസന്ധ്യ
ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു.
കാസര്‍ഗോഡിന്റെ തനത് തുളുനാടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം കനകക്കുന്നിലാകെ പരന്നു. പരമ്പരാഗത മസാലക്കൂട്ടുകളും സുഗന്ധ വ്യഞ്ജനങ്ങളും നെയ്യും ചേര്‍ന്ന ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി രുചിക്കാന്‍ എത്തുന്നവര്‍ ഏറെ. എല്ലാവരുടെയും മനസും വയറും നിറയ്ക്കും വിധം കാസര്‍ഗോഡിന്റെ രുചിവൈവിധ്യം വിളമ്പുകയാണ് കഫെ കുടുംബശ്രീയിലെ ഭക്ഷ്യ മേളയില്‍. വര്‍ഷങ്ങളായി അന്തപുരിയിലെ വിവിധ പരിപാടികളില്‍ രുചി ഭേദങ്ങള്‍ വിളമ്പുന്ന കാസര്‍ഗോഡ്് സംഘമാണ് ഇവിടെയുമുള്ളത്. ബിരിയാണിക്ക് പുറമെ, കാന്താരി ചിക്കന്‍, പച്ചില മസാലകള്‍ ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചത്, ബട്ടര്‍ ചിക്കന്‍, കപ്പയും തലക്കറിയും, വിവിധതരം പുട്ടുകള്‍, മലബാറിന്റെ സ്വന്തം നെയ്പത്തിരിയും ചിക്കന്‍ സുക്കയും മറ്റ് വിഭവങ്ങളും ഇവിടെ നിന്നും രുചിക്കാം. ഓണസദ്യയ്ക്ക് ശേഷം രുചി വൈവിധ്യങ്ങള്‍ തിരക്കി കനകക്കുന്നിലെത്തുന്നവര്‍ക്ക് ഭക്ഷ്യമേള ഒരു മികച്ച 'ചോയ്‌സ്' ആകുന്നു. ആഹാര ശേഷം ഫ്രഷ് ജ്യൂസുകളോടൊപ്പം കരിമ്പിന്‍ ജ്യൂസും ആവശ്യാനുസരണം വാങ്ങി കഴിക്കാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ തികച്ചും മായമില്ലാത്തതും വിശ്വസിച്ച് കഴിക്കാവുന്നതുമാണ്. ഈ രുചികള്‍ ആസ്വദിക്കാന്‍ ഇനി മൂന്ന് നാള്‍ കൂടി അവസരമുണ്ട്.
Ad - book cover
sthreedhanam ad