March 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: വിവാഹഭരണങ്ങളുടെ സവിശേഷ ശേഖരമായ പരിണയ വെഡിങ് കലക്ഷനുമായി ഭീമ ജുവല്‍സ്.
ന്യൂഡൽഹി: ഖത്തര്‍ ഫിഫ ലോക കപ്പ് 2022 പടിവാതിക്കല്‍ എത്തിനില്‍ക്കെ അഞ്ച് ടീമുകളുടെ ഹോം, എവേ മത്സരങ്ങള്‍ക്കുള്ള ഫെഡറേഷന്‍ കിറ്റുകള്‍ അവതരിപ്പിച്ച് അഡിഡാസ്. അര്‍ജന്റീന, ജര്‍മനി, ജപ്പാന്‍, മെക്‌സിക്കോ, സ്‌പെയിന്‍ ടീമുകള്‍ക്കായി തയാറാക്കിയ കിറ്റുകളാണ് അനാവരണം ചെയ്തത്.
തിരുവനന്തപുരം : മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസും ജനമൈത്രീ പോലീസും സംയുക്തമായി അധ്യാപകദിനമാചരിച്ചു.
കൊച്ചി: ഉപഭോക്തൃ കേന്ദ്രീകൃത തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, അതിന്‍റെ ഉപഭോക്താക്കള്‍ക്കായി ദില്‍ സേ ഓപ്പണ്‍-ആപ്കെ ലിയേ എന്ന പേരില്‍ പുതിയ പ്രചരണപരിപാടി ആരംഭിച്ചു.
കൊച്ചി: ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ച ഫെഡറല്‍ ബാങ്ക് നിര്‍മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംരംഭങ്ങൾക്ക് സഹായവുമായെത്തുന്നു.
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ തങ്ങളുടെ വാര്‍ഷിക ഉത്സവകാല വില്‍പ്പനയോടനുബന്ധിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം.
തിരുവനന്തപുരം: നാലുദിവസം നീണ്ടു നിന്ന ആരോഗ്യ ശാസ്ത്ര സർവ്വകലാശാല യൂണിയൻ സൗത്ത് സോൺ കലോത്സവത്തിൽ (ആസാദി 2022 ) 288 പോയിന്റോടെ തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ഒന്നാമതെത്തി.
ലഹരിപദാർത്ഥങ്ങൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ ക്യാമ്പയിനിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി. ലഹരി പദാർത്ഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ,രക്ഷകർത്താക്കൾ, എക്സൈസ് - പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്കൂൾ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നിരീക്ഷിക്കണം. ജില്ലാതലത്തിൽ കളക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ഡിഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾ തരത്തിലും ജില്ലാതലത്തിലും സംഘടിപ്പിക്കുന്നതിന് പി ടി എ അംഗങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകും.സ്‌കൂളുകളിൽ മെഡിക്കൽ പരിശോധന നടത്തും. കലാമത്സരങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അതിൽ നിന്ന് മുക്തരാക്കി ചെയ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തും. 2023 ഫെബ്രുവരി മാസത്തിൽ 2022 - 23 അക്കാദമിക വർഷത്തിൽ സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തും. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ 42 അധ്യാപക സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
Ad - book cover
sthreedhanam ad