November 23, 2024

Login to your account

Username *
Password *
Remember Me

ഫെനസ്റ്റയുടെ പുതിയ ഷോറൂം കൊച്ചിയില്‍ തുറന്നു

Fenesta's new showroom opened in Kochi Fenesta's new showroom opened in Kochi
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ് ആന്‍റ് ഡോര്‍സ് ബ്രാന്‍ഡായ ഫെനസ്റ്റ കൊച്ചിയില്‍ എക്സ്ക്ളൂസീവ് ഷോറൂം തുറന്നു. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട്ട് പ്രത്യേക സാമ്പത്തിക സോണിന് എതിര്‍വശത്താണ് വികാസ് സാനിറ്ററി സ്റ്റോഴ്സ് എന്ന പേരില്‍ ഷോറൂം തുറന്നിട്ടുള്ളത്.
അലുമിനിയം, യുപിവിസി എന്നിവയില്‍ വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപകല്‍പ്പനയിലുമുള്ള വാതിലുകളും ജനലുകളുമാണ് ഷോറൂമില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഡിസൈനര്‍ വാതിലുകളും അകത്തളങ്ങളിലേക്കുള്ള വാതിലുകളും ലഭ്യമാണ്. ഇതോടെ രാജ്യമൊട്ടാകെ ഫെനസ്റ്റയുടെ ഷോറൂമുകളുടെ എണ്ണം 350 ലധികമായി.
വൈവിധ്യമാര്‍ന്ന ഉത്പന്ന ഡിസൈനുകളിലൂടെ ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് രാജ്യത്തുടനീളം ഞങ്ങളുടെ സാന്നിധ്യം തുടര്‍ച്ചയായി വര്‍ധിപ്പിക്കുവാന്‍ സഹായിച്ചിട്ടുള്ളതെന്ന് ഫെനസ്റ്റയുടെ ബിസിനസ് ഹെഡ് സാകേത് ജെയിന്‍ പറഞ്ഞു. കലയുടെയും ശാസ്ത്രത്തിന്‍റെയും സംയോജനം മാത്രമല്ല, ഉപഭോക്തൃ ആവശ്യങ്ങളും ശബ്ദം, മഴ, പൊടി, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും കൂടി കണക്കിലെടുത്താണ് ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയതായി തുറക്കുന്ന ഓരോ ഷോറൂമും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പര്യവേക്ഷണം ചെയ്യാനും ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നടത്താനുമുള്ള അവസരം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുപിവിസി ഉത്പന്നങ്ങളുടെ നിര്‍മാണം മുതല്‍ വില്‍പ്പനാനന്തര സേവനം വരെയുള്ള ഇന്ത്യയിലെ ഏക കമ്പനിയാണ് ഫെനസ്റ്റ. ഇന്ത്യയിലെ തീവ്രമായ കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നു ഉറപ്പാക്കാന്‍ ഫെനസ്റ്റ ഉത്പന്നം നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും കര്‍ശന പരിശോധനകളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും ഗുണനിലവാരപരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. ശബ്ദം, മഴ, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് രാജ്യത്തെ പ്രമുഖ ബില്‍ഡര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ അകത്തള രൂപകല്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ ഫെനസ്റ്റ ഉത്പന്നങ്ങളെ പ്രിയതരമാക്കിയിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.