മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സൈബർ സുരക്ഷാ അവബോധ മാസത്തിന് തുടക്കം കുറിച്ചു. ബാങ്കിന്റെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമിടയിൽ സൈബർ സുരക്ഷാ അവബോധം പ്രചരിപ്പിക്കുകയും സൈബർ സുരക്ഷിത സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒക്‌ടോബർ മാസം ദേശീയ സൈബർ സുരക്ഷാ അവബോധ മാസമായി (NCSAM) ആചരിക്കുന്നു. ഈ കാലയളവിൽ വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, സൈബർ സുരക്ഷയുടെ സോഷ്യൽ മീഡിയ പ്രൊമോഷൻ, സൈബർ അവബോധ വീഡിയോ ക്ലിപ്പുകൾ, ഹിന്ദി സൈബർ കോമിക്‌സ്, സൈബർ ഫിറ്റ്‌നസ്, സൈബർ ചർച്ചകൾ തുടങ്ങി നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നു. "സൈബറിൽ സ്വയം കാണുക" എന്നതാണ് കാമ്പെയ്‌നിന്റെ തീം.
സൈബർ സുരക്ഷാ മേഖലയിൽ നിന്നുള്ള വിദഗ്ധരാണ് സൈബർ സുരക്ഷാ അവബോധത്തെക്കുറിച്ചുള്ള വെബിനാറുകളിൽ സംസാരിക്കുന്നത്. ബാങ്കിന്റെ ഫീൽഡ് പ്രവർത്തകരും വെബിനാറുകളിൽ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. www.cybercrime.gov.in, ടോൾ ഫ്രീ നമ്പർ 1930 എന്നിവയിൽ ഉപഭോക്താക്കളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതും ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു.
"ഡിജിറ്റലൈസേഷനിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സുഗമമാക്കുന്നതിനും സൈബർ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനുമായി യൂണിയൻ ബാങ്ക് നിരവധി സംരംഭങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന്. ഡിജിറ്റൽ ബാങ്കിംഗ് അനുഭവം സുരക്ഷിതമാക്കാനുള്ള മുന്നോട്ടുള്ള യാത്രയിലെ ഒരു പ്രധാന ഘടകമാണ് സൈബർ സുരക്ഷാ അവബോധം,'' യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ എ മണിമേഖലൈ പറഞ്ഞു.
ബാങ്കിന്റെ സുരക്ഷാ നില ശക്തിപ്പെടുത്തുന്നതിനായി യൂണിയൻ ബാങ്ക് ഹൈദരാബാദിലെ സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസിനു (CCoE) കീഴിൽ എത്തിക്കൽ ഹാക്കിംഗ് ലാബും ഓട്ടോമേറ്റഡ് VAPT ലാബും ആരംഭിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനും സൈബർ സുരക്ഷാ സംസ്കാരം മെച്ചപ്പെടുത്തുന്നതിനും സൈബർ സുരക്ഷാ അവബോധത്തിൽ മികവ് പുലർത്തുന്നതിനും സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയുമായി സഹകരിക്കുകയും ചെയ്യുന്നു.