മെക്സിക്കോ : ആഗോള സാങ്കേതിക കമ്പനിയായ എച് സി എൽ ടെക്ക് മെക്സിക്കോയിൽ 14 വർഷത്തെ പ്രവർത്തന പുരോഗതി ആഘോഷിച്ചു. ഗ്വാഡലജാരയിൽ നടന്ന വാർഷികാഘോഷത്തിൽ മെക്സിക്കോയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിപുലീകരണ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി നിലവിലുള്ള 2,400 ജീവനക്കാരുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,300 പേരെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മെക്സിക്കോയിലെ സർട്ടിഫൈഡ് ടോപ്പ് എംപ്ലോയർ മാരിൽ ഒന്നായ ആയ എച്ച്സിഎൽടെക്, ഗ്വാഡലജാരയിൽ അതിന്റെ ആറാമത്തെ ടെക്നോളജി സെന്ററും തുറക്കും. പ്രാദേശികവും അന്തർദേശീയവുമായ ഉപഭോക്തൃ അടിത്തറയെ സേവിക്കുന്നതിനായി പുതിയ കേന്ദ്രം, അതിന്റെ സാന്നിധ്യം ഗണ്യമായി വികസിപ്പിക്കുകയും അടുത്ത തലമുറ ഡിജിറ്റൽ സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
"മെക്സിക്കോയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ എച് സി എൽ ടെക്ക് പ്രതിജ്ഞാബദ്ധരാ രാണ്. പ്രാദേശികമായ മികച്ച നെറ്റ്വർക്കും ബിസിനസ് ഇക്കോസിസ്റ്റവും ഞങ്ങളുടെ അത്യാധുനിക ഡെലിവറി സെന്ററുകളും കഴിവുറ്റ തൊഴിൽ ശക്തിയും നിക്ഷേപവും വ്യവസായത്തിനും ഈ മേഖലയ്ക്കും വേണ്ടിയുള്ള പുരോഗതി കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നു," എച് സി എൽ ടെക്ക് അമേരിക്കാസ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റും മെക്സിക്കോയിലെ എക്സിക്യൂട്ടീവ് സ്പോൺസറുമായ അജയ് ബാൽ പറഞ്ഞു.
"ഞങ്ങളുടെ മെക്സിക്കോ ടീം കൈവരിച്ച പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്," എച് സി എൽ മെക്സിക്കോ കൺട്രി ഹെഡ് പാബ്ലോ ഗാലെഗോസ് പറഞ്ഞു. “ഞങ്ങളുടെ ഇടപാടുകാർക്ക് വ്യത്യസ്തമായ സേവനങ്ങളും പരിഹാരങ്ങളും നൽകുന്നതിലൂടെ, മെക്സിക്കോയിലും ലോകമെമ്പാടും പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കായി തിരഞ്ഞെടുത്ത ഡിജിറ്റൽ പങ്കാളിയാകാൻ എച് സി എൽ ടെക്ക് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ പരിശീലന പരിപാടികളിലൂടെയും മേഖലയിലെ അക്കാദമിക് പങ്കാളിത്തത്തിലൂടെയും പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
ആഗോള നിർമാണ സാമഗ്രി കമ്പനിയായ സെമെക്സുമായി ഒരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പങ്കാളിത്തവും പ്രമുഖ ആഗോള ഡിജിറ്റൽ ആക്സിലറേറ്ററായ നിയോറിസുമായി സംയോജിത ഐടി സേവന പങ്കാളിത്തവും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട് .