മുംബൈ: വിയറ്റ്‌നാം വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്‌കോഡ ഓട്ടോ പ്രാദേശിക വാഹന നിര്‍മ്മാതാവുമായി കരാറിലെത്തി. ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ സ്‌കോഡ വിയറ്റ്‌നാമിലെ താന്‍ കോങ് മോട്ടോര്‍ വിയറ്റ്‌നാം (ടിസി മോട്ടോര്‍) എന്ന കമ്പനിയുമായിട്ടാണ് കരാറിലെത്തിയത്. 2023-ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ മോഡലുകള്‍ വിപണിയിലെത്തും.
അതേസമയം, ഇന്ത്യയിലെ സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗന്‍ ഇന്ത്യയുടെ ചകാന്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം 2024-ല്‍ ആരംഭിക്കും. കുഷാക്, സ്ലാവിയ മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പൂനെയില്‍ നിന്നുമുള്ള വാഹന കിറ്റുകള്‍ വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്യുമെന്ന് സ്‌കോഡ ഓട്ടോ സിഇഒ ക്ലോസ് സെല്‍മെര്‍ പറഞ്ഞു. ഇന്ത്യയും വിയറ്റ്‌നാമും തമ്മിലെ ഭൂമിശാസ്ത്രപരമായ സാമീപ്യം കയറ്റുമതിക്ക് അനുകൂല ഘടകമാണ്.
വിയറ്റ്‌നാമിലെ വിപണയിലേക്ക് കുഷാക്, സ്ലാവിയ മോഡലുകളാമ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുകയെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പീയുഷ് അറോറ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ വിയറ്റ്‌നാമിലേക്ക് യൂറോപ്പില്‍നിന്നും കോഡിയാക്, കരോഖ്, സുപ്പര്‍ബ്, ഒക്ടേവിയ മോഡലുകള്‍ ഇറക്കുമതി ചെയ്യും. ടിസി മോട്ടര്‍ പ്രാദേശി നിര്‍മ്മാണ, വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭാവിയില്‍, ക്വാങ് നിന്‍ഹ് പ്രവിശ്യയില്‍ നിന്നും ഉല്‍പ്പാദനം നടത്താനാണ് സ്‌കോഡ പദ്ധതിയിടുന്നത്.