April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
നാളെ (22.12.2022) സമാപിക്കും കേരളത്തിൽ നിന്നുള്ള ആദ്യകാല പേർഷ്യൻ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രം ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തുന്ന ‘മരുപ്പച്ച’, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്നു വരുന്ന ത്രിദിന ഫോട്ടോ പ്രദർശനം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു.
മൂന്ന് രോഗികളിൽ ഒരേ ദിവസം തന്നെയാണ് കിംസ്ഹെൽത്തിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി നടത്തിയത്. തിരുവനന്തപുരം: ഖരരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോൾ അന്നനാളത്തിൽ കുടുങ്ങിക്കിടക്കുന്ന രോഗാവസ്ഥയിലായിരുന്ന മൂന്ന് രോഗികളിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി വിജകയകരമാക്കി കിംസ്ഹെൽത്ത്.
* ഇന്ന് (21-12-2022) വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും * പൊതുജനങ്ങള്‍ക്ക് പ്രവേശനം നാളെ മുതല്‍ * അഞ്ചിടത്ത് ടിക്കറ്റ് കൗണ്ടറുകള്‍ തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്‌പോത്സവം ഇന്നാരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
കൊച്ചി: ഒവൈസി ജപ്പാന്റെ സബ്‌സിഡിയറിയായ ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യ തങ്ങളുടെ സാിധ്യ വിപുലമാക്കിക്കൊണ്ട് ഇന്ത്യയില്‍ ആഗോള നിലവാരത്തിലുള്ള യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 900 കോടി രൂപ നിക്ഷേപിക്കും.
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷവേളകള്‍ ആവേശഭരിതമാക്കാന്‍ വിപുലവും ഗംഭീരവുമായ ഒരുക്കങ്ങളുമായി ഹയാത്ത് റീജന്‍സി തിരുവനന്തപുരം. ഹോളിഡേ ഹാംപറുകള്‍, ക്രിസ്മസ് സ്പെഷല്‍ ഡിന്നറുകള്‍, ബ്രഞ്ചുകള്‍, ന്യൂ ഇയര്‍ ഈവ് പാര്‍ട്ടി തുടങ്ങിയവ അതിഥികള്‍ക്കു പുത്തന്‍ അനുഭവം സമ്മാനിക്കും.
മുംബൈ: രാജ്യത്തെ സ്കോഡ ഷോറൂമുകളുടെ എണ്ണം 2022 - ൽ ലക്ഷ്യമിട്ട 225-ലെത്തി. 250 ആയി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. 2020-ൽ120-ഉം 2021-ൽ 175-ഉം ആയിരുന്നുഷോറൂമുകളുടെ എണ്ണം.
കൊച്ചി : ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ നിവബുപ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കി. പുതിയ നോട്ടുകളുടെ മുൻവശത്ത് സെക്യൂരിറ്റി വിൻഡോയിലാണ് രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുക. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തില്‍ വരാൻ തുടങ്ങും.
ദില്ലി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, ഹരിയാനയിലും ഉത്തർപ്രദേശിലും പരക്കെ വാഹനാപകടങ്ങളുണ്ടായി. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.