ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ രാജ്യത്തെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് കമ്പനിക്ക് ഇത്തരത്തിലൊരു അംഗീകാരം ലഭിക്കുന്നത്. 2022 ജനുവരിയിലാണ് ക്വസ്റ്റ് ഗ്ലോബലിന് അവസാനമായി ഈ അംഗീകാരം ലഭിച്ചത്.
വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം, സൗഹൃദം തുടങ്ങി ട്രസ്റ്റ് ഇൻഡക്‌സ് സർവേയുടെ അഞ്ച് നിർണായക മാനങ്ങളിൽ ക്വസ്റ്റ് ഗ്ലോബൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഉയർന്ന വിശ്വാസവും മികച്ച പ്രകടനവും പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് അജ്ഞാതമായി കമ്പനിയിലുടനീളം നടത്തിയ വിലയിരുത്തലിലെ വിജയകരമായ പങ്കാളിത്തവും വിശ്വാസ വോട്ടും ഇന്ത്യയിലെ കമ്പനിയുടെ മികച്ച പ്രവർത്തനങ്ങളെ അടിവരയിടുന്നതിന് സഹായിച്
ഗ്രേറ്റ് പ്ലെയ്സ് ടു വർക്ക് സർട്ടിഫിക്കേഷൻ ശരിക്കും അഭിമാനകരമായ വികാരമാണെന്ന് ക്വസ്റ്റ് ഗ്ലോബലിന്റെ ചീഫ് പീപ്പിൾ ഓഫീസർ കോളിൻ ഡോഹെർട്ടി പറഞ്ഞു. “ആവേശം കൂട്ടുന്നത് എന്തെന്നാൽ തുടർച്ചയായ രണ്ടാം തവണയം അംഗീകാരം ഞങ്ങളുടെ അസാധാരണ ആളുകൾ ഒരിക്കൽകൂടി ഉറപ്പാക്കിയെന്നതാണ്. 25 വർഷത്തിലേറെയായി ഞങ്ങൾ വളർത്തിയെടുക്കുകയും തുടർന്നുപോരുകയും ചെയ്യുന്ന ഒരു തൊഴിൽ സംസ്കാരത്തെയാണ് ഇത് തുറന്ന് കാണിക്കുന്നത്. അത് ഈ യാത്രയിൽ ആളുകളെ ഒന്നിപ്പിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് ആഴത്തിൽ വേരൂന്നിയതാണ്, പെരുമാറ്റങ്ങളിലും മനോഭാവങ്ങളിലും മൂല്യങ്ങളിലും അത് തിളങ്ങുന്നു.” അവർ കൂട്ടിച്ചേർത്തു.
ഓരോരുത്തരും സംഭാവന ചെയ്യുന്നതും അഭിമാനിക്കാവുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷമാണ് ഞങ്ങളുടേത്. എല്ലാ ജീവനക്കാരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സംസ്കാരത്തിൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള ഞങ്ങളുടെ നിരന്തര ശ്രമങ്ങളെ അംഗീകരിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഈ നേട്ടം. ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ എന്നത് ലോകമെമ്പാടുമുള്ള കമ്പനികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മാനദണ്ഡമാണ്. ഉയർന്ന വിശ്വാസവും ഉയർന്ന പ്രകടനവും ഉള്ള ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള സ്ഥാപനത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ സാക്ഷ്യമാണ് ഈ അംഗീകാരമെന്നും കോളിൻ അഭിപ്രയപ്പെട്ടു.
തൊഴിലിടങ്ങളിലെ സംസ്കാരത്തെക്കുറിച്ച് പഠിക്കുന് ആഗോള അതോറിറ്റിയാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്. ഇന്ത്യയിൽ, 22 തൊഴിൽ മേഖലകളിലായി 1400ലധികം കമ്പനികളുമായി സഹകരിച്ച് ഉയർന്ന വിശ്വാസ്യതയുള്ളതും ഉയർന്ന പ്രകടനമുള്ളതുമായ ഒരു തൊഴിൽ സംസ്‌കാരം കെട്ടിപ്പടുക്കാൻ ഗ്രേറ്റ് പ്ലെയ്സ് ടു വർക്ക് പങ്കാളികളാകുന്നു. ഇതുവഴി, മികച്ച നേതൃത്വം, സ്ഥിരതയുള്ള ജീവനക്കാരുടെ അനുഭവം, സുസ്ഥിരമായ സാമ്പത്തിക പ്രകടനം എന്നിവയാൽ മികച്ച ജോലിസ്ഥലങ്ങളുടെ സവിശേഷതയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണം കാണിക്കുന്നു. അങ്ങനെ ഈ സ്ഥാപനങ്ങൾക്ക് അവരുടെ എല്ലാ ജീവനക്കാർക്കും അവരുടെ റോൾ, ലിംഗഭേദം, കാലാവധി അല്ലെങ്കിൽ നില എന്നിവ പരിഗണിക്കാതെ ഒരേ അനുഭവം നൽകാനാകും.