April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഒന്നാം ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയോടെ 100 കോടി വാക്‌സീന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സീനേഷൻ: ഏഴ് മണി വരെ നൽകിയത് 2.20 കോടി ഡോസ് വാക്സീൻ സര്‍ക്കാറിന്റെ മുന്‍ഗണനാ പട്ടിക വെച്ച് ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചത്തേതുള്‍പ്പെടെ ഇതുവരെ 78 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സീന്‍ നല്‍കി. 20 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സീനും 62 ശതമാനം ആളുകള്‍ക്ക് ഒറ്റ ഡോസ് വാക്‌സീനും നല്‍കി. 87.8 ശതമാനം കൊവിഷീല്‍ഡ് വാക്‌സീനാണ് നല്‍കിയത്. 12.11 ശതമാനം കൊവാക്‌സിനും ബാക്കി സ്പുട്‌നിക്-5 വാക്‌സീനും നല്‍കി. യുപിയില്‍ ഒറ്റഡോസ് വാക്‌സീന്‍ 50 ശതമാനം പിന്നിട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം എത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം ഒറ്റഡോസ് പൂര്‍ത്തിയാക്കിയാല്‍ നേട്ടമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ എതിർത്ത് സംസ്ഥാനങ്ങൾ.
ദില്ലി: 2022 ജനുവരി 1 മുതൽ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗൺസിൽ.
തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃശ്ശൂർ: 11 സംസ്ഥാനങ്ങളിലായി 10 ലക്ഷം പേരിലെത്തുന്ന ദേശവ്യാപക കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ 'സുരക്ഷ 21' ന് ഇസാഫ് തുടക്കമിട്ടു.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1920; രോഗമുക്തി നേടിയവര്‍ 27,266 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം ജില്ലാ മുന്‍ പ്രസിഡന്റ് ബി കെ സെയ്തിന്റെ സ്മരണാര്‍ത്ഥം ജില്ലയിലെ പ്രധാന രക്തബാങ്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ തിരൂര്‍ ഗവ. ആശുപത്രിയില്‍ നിര്‍വഹിച്ചു.
ഇതനുസരിച്ച് സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു ആദ്യ ഡോസ് വാക്‌സിനേഷന്‍ 88 ശതമാനം കഴിഞ്ഞു സംസ്ഥാനത്തിന് 9.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍