ഇന്ത്യ – ഇന്ത്യയില്‍ ഏറ്റവും വിശ്വസ്തവും പ്രിയങ്കരവുമായ ബ്രാന്‍ഡ് ആയ സാംസങ് അതിന്‍റെ നാഷണല്‍ ക്യാമ്പസ് പ്രോഗ്രാമായ സാംസങ് E.D.G.E. ന്‍റെ ആറാമത് എഡിഷന് സമാരംഭം കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ വെര്‍ച്വല്‍ എഡിഷന് ശേഷം, യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും, സാംസങ്ങിന്‍റെ ഉന്നത നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തി, തങ്ങള്‍ കണ്ടെത്തിയ പ്രശ്നത്തിന് പ്രത്യേക പ്രതിവിധി നല്‍കാനുമായി, രാജ്യമെമ്പാടുമുള്ള ലീഡിംഗ് അക്കാഡമിക് സ്ഥാപനങ്ങളിലെ ഏറ്റവും മിടുക്കരായ പ്രതിഭകളെ സാംസങ്E.D.G.E. ക്ഷണിക്കുന്നു