April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ, ഭവന വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള് അവതരിപ്പിച്ചു.
മലപ്പുറം : മത സൗഹാര്‍ദ്ദ സന്ദേശ പ്രചരണാര്‍ത്ഥം പാലക്കാട് കിണാശ്ശേരിയില്‍ നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ് കാല്‍നടയാത്ര ആരംഭിച്ചു.
സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം.
കൊച്ചി: ബ്രാന്‍ഡിന് ഇന്ത്യയില്‍ വികസിക്കാന്‍ സഹായകമാകുന്ന നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്യുവി സ്റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്ക് എസ്യുവി ആയ സി3 അവതരിപ്പിച്ചു കൊണ്ട് സിട്രോന്‍ തങ്ങളുടെ അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍ ശക്തമാക്കുന്നു.
ചട്ടിപ്പറമ്പ്: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് സേവനമികവ് നേടിയവര്‍ക്ക് ജെ.സി.ഐ. നല്‍കുന്ന പ്രത്യേക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
പനത്തുറയിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.
മാള : ജനങ്ങളിലെ വർദ്ധിച്ചു വരുന്ന പ്രമേഹ രോഗം കണക്കിലെടുത്ത് ലയൺസ് ക്ലബും മണപ്പുറവും ചേർന്ന് ഡയബെറ്റിക്സ് സെന്റർ നാടിനു സമർപ്പിച്ചു. മാള- കൊമ്പൊടിഞ്ഞാമാക്കലിൽ ആരംഭിച്ച സെന്ററിന്റെ ഉദ്‌ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലിയും, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടനും ചേര്‍ന്ന് നിര്‍വഹിച്ചു.
എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം എന്ന നിലയിൽ ഉറവിട മാലിന്യ സംസ്കരണം കൂടുതൽ ജനകീയമാക്കണമെന്ന് തദ്ദേശസ്വയംഭരണ - ഗ്രാമവികസനം – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നവകേരള പുരസ്കാര വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നൂറ് ശതമാനം വാർഡുകളിലേക്കും ഹരിതകർമസേന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. മാലിന്യ നിർമാർജത്തിനും സംസ്കരണത്തിനും ആവശ്യമായ സാങ്കേതിക-ശാസ്ത്രീയ സഹായങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ പ്രതി ഞ്ജാബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടി യിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നവകേരള പുരസ്‌കാരം സമ്മാനിക്കുന്നത്. ഹരിതകേരള മിഷൻ - ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യം, ജില്ലാതല ഏകോപന സമിതി തിരഞ്ഞെടുത്ത്, ജില്ലാ ശുചിത്വ സമിതി അംഗീകാരത്തോടെ നോമിനേറ്റ് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് സര്‍ക്കാർ അംഗീകരിക്കുന്ന പ്രക്രിയയിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ജേതാക്കളായ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും 2 ലക്ഷം രൂപയും പ്രശംസ പത്രവുമാണ് നവകേരളം 2021 പുരസ്‌കാരമായി നൽകുന്നത്. നവകേരളം കോർഡിനേറ്റർ ഡോ.ടി എൻ സീമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ് സ്വാഗതം ആശംസിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ എ എസ്, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി ഐ ശ്രീവിദ്യ ഐ എ എസ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ്, കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, തദ്ദേശസ്വയംഭരണ വകുപ്പ് -ചീഫ് എൻജിനീയർ - എൽ ഐ ഡി & ഇ ഡബ്ല്യു ജോൺസൺ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ് ) പി ഡി ഫിലിപ്പ് ചടങ്ങിന് നന്ദി അറിയിച്ചു.
കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്പനികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കമായി.
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിമൂന്നാമത് വാര്‍ഷികദിനത്തിന്റെ ഭാഗമായി ‘ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യവും സാക്ഷാല്കാരവും’ എന്ന വിഷയത്തില്‍ മുന്‍ എം.പി. സി. പി. നാരായണന്‍ പ്രഭാഷണം നടത്തി.