പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ്സും പദവിയും അംഗീകരിപ്പിക്കുന്ന തരത്തിലേക്ക് സമൂഹം വളര്‍ന്നുവരണമെങ്കില്‍ നൂറ്റാണ്ടുകളായി നമ്മള്‍ അനുവര്‍ത്തിച്ചുപോരുന്ന സാമൂഹിക ധാരണകളില്‍ മാറ്റമുണ്ടാകണമെന്ന കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര അഭിപ്രായപ്പെട്ടു. അതിനായി നമ്മുടെ നിലപാടിലും സമീപനത്തിലും ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള മാറ്റം ഉണ്ടാകണമെന്നും അഡ്വ.എം.എസ്.താര പറഞ്ഞു.
കേരള വനിതാ കമ്മിഷന്‍ ജില്ലാതല സെമിനാര്‍ കമ്മിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അംഗം അഡ്വ.എം.എസ്.താര. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസിഡന്റ് പി.സി.ജയശ്രീ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാല്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ത്തമാനകാല മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഡോ.എം.എം.ബഷീര്‍ ക്ലാസ്സെടുത്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാ സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.മണികണ്ഠന്‍, ജോസഫിന്‍ മാര്‍ട്ടിന്‍ എന്നിവര്‍ പങ്കെടുത്തു.
യാഥാര്‍ഥ്യബോധമില്ലാതെ സ്വാര്‍ഥതയോടെ ജീവിതത്തെ കാണുകയും വ്യക്തിത്വ വൈകല്യത്തിന്റെ ഫലമായി യുവാക്കള്‍ കൊലപാതകമുള്‍പ്പെടെ കുറ്റകൃത്യങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വ്യക്തികളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലാ തല സെമിനാര്‍ സംഘടിപ്പിച്ചത്.