എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്ക്
തിരുവനന്തപുരം: യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശത്രുക്കള്‍ രാജ്യം അക്രമിക്കുമ്പോള്‍ ഒളിച്ചോടുന്ന ഭരണാധികാരിയല്ല താനെന്ന് ഉക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലാന്‍സ്കി യുഎസിനെ ഒരിക്കല്‍ കൂടി അറിയിച്ചു. യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടുത്താമെന്ന യുഎസ് വാഗ്ദാനം നിരസിച്ചുകൊണ്ടാണ് സെലാന്‍സ്കി മറുപടി പറഞ്ഞത്.
ദുബായ്: മെയ് 12-ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബായില്‍ പ്രഖ്യാപിക്കപ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്സില്‍ വിജയികളെ കണ്ടെത്തുന്നതിനായി ഗ്രാന്‍ ജൂറിയെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക് വടക്കേ അമേരിക്ക, ഏഷ്യാ പെസഫിക് മേഖലകള്‍ക്കായുള്ള ടോപ്പ് എംപ്ലോയേഴസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടി.ഇ.ഐ) അഭിമാനകരമായ ബ്ലൂസീല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചു.
മോസ്കോ: യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകി.
ന്യൂയോർക്ക് : റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
കൊവിഡിൽ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ദുബായ് എക്സ്പോ 2020ന്റെ വേദിയിൽ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി.
അതിശൈത്യം കാരണം അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു. നിരവധി സംസ്ഥാനങ്ങളിൽ രണ്ടടിയോളം മഞ്ഞു വീണു. നിരവധി സ്ഥലങ്ങളിൽ അതി ഭയങ്കരമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഇതുമൂലം നാലായിരത്തിലധികം വിമാന സർവീസുകൾ നിർത്തലാക്കി.