ന്യൂഡല്‍ഹി: നൂതനമായ കാപ്പി അനുഭവങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്കുള്ള കൊക്കകോളയുടെ ഇന്ത്യയിലെ വാണിജ്യ പാനീയ വിഭാഗങ്ങളിലെ മുന്‍നിര കോഫി ബ്രാന്‍ഡായ കോസ്റ്റ കോഫി, അതിന്റെ നൂറാമത്തെ സ്റ്റോര്‍ ന്യൂഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റില്‍ ആരംഭിച്ചു.
കൊച്ചി/തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായി കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ ലഹരി മുക്ത കാമ്പസ് പരിപാടി സംഘടിപ്പിച്ചു.
ഗവേഷണം ഏകോപിപ്പിക്കാന്‍ ഡി.എം.ഇ.യില്‍ ഓഫീസ് സംവിധാനം
10 മെഡിക്കല്‍ കോളേജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയ്ക്ക് 1 കോടി
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്കാരത്തിന് നാളെ(23.01.2023) മുതൽ അപേക്ഷിക്കാം. ഇത്തവണ പതിനെട്ട് മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്കാരം നൽകുക.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:ജനുവരിപ്പൂക്കള്‍ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച നാടക സായാഹ്നം അരങ്ങിലെ വേറിട്ട അനുഭവമായി. രണ്ടു ലഘു നാടകങ്ങളാണ് നാടക സായാഹ്നത്തിന്റെ ഭാഗമായി അരങ്ങിലെത്തിയത്.
മുംബൈ: ഇലക്ട്രിക് മൊബിലിറ്റി കമ്പനി ഗ്രീൻസെൽ മൊബിലിറ്റി (ഗ്രീൻസെൽ) യുടെ സിഇഒ ആയി ദേവേന്ദ്ര ചൗള നിയമിതനായി. അദ്ദേഹം ഗ്രീൻസെല്ലിന്റെ ബോർഡിന് റിപ്പോർട്ട് ചെയ്യും.
ത്രീഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിലെത്താന്‍ ഇനി 150 ദിവസം മാത്രം. ചിത്രം ജൂണ്‍ 16ന് ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.