September 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മനുഷ്യ സ്നേഹത്തിന്റെ മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ചു പതിവിൽ നിന്ന് വ്യത്യസ്തമായാണ് തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ ഇത്തവണ ഓണം ആഘോഷിച്ചത്. കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ട് ജീവനക്കാർ ഓണം വേറിട്ട അനുഭവമാക്കി. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ രാഘവനുണ്ണിയെയും വിവാഹ സംഘം ഓട്ടോറിക്ഷയിൽ മറന്നു വച്ച 18 പവൻ സ്വർണാഭരണങ്ങൾ വീട്ടിലെത്തി തിരികെ നൽകിയ പ്രസന്നകുമാറിനെയും ജില്ലാ കളക്ടർ അനുകുമാരി ആദരിച്ചു.
ഓണം വാരാഘോഷത്തിനോട് അനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രദർശന വടംവലി മത്സരം ആവേശകരമായി.
കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം. പഞ്ചവാദ്യവും ചെണ്ട മേളവും ചിങ്ങനിലാവ് മെഗാഷോയും കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു.
ഓണത്തോടനുബന്ധിച്ച് പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പൊതുവിപണിയില്‍ പരിശോധന നടത്തി. പ്രധാനമായും ചാല കമ്പോളം കേന്ദ്രീകരിച്ച് പച്ചക്കറി, ബേക്കറി, റസ്റ്റോറന്റ്, പലചരക്ക് വിഭാഗങ്ങളിലായി 25ഓളം കടകളിലാണ് പരിശോധന നടത്തിയത്.
മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറക്കുന്നത് വീണ്ടും ചർച്ചയാകുമ്പോൾ ഒന്നര നൂറ്റാണ്ടിലേറെയായി ഇരുൾ മൂടിക്കിടക്കുന്ന നിധിശേഖരം വീണ്ടും വാർത്തകളിൽ നിറയുന്നു.
ദുബൈ: യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
മയക്കു മരുന്നിന് വില പറയുന്ന തത്തയുടെ വീഡിയോയുടെ അന്വേഷണം ചെയ്യെത്തിയത് വന്‍ മയക്കുമരുന്ന് സംഘത്തിൽ. വീഡിയോയിൽ കണ്ടെത്തിയ തത്തയുടെ ഉടമ ജയില്‍ തടവുകാരനായ ആദം ഗാര്‍നെറ്റിന്‍റെ കാമുകിയാണെന്ന് കണ്ടെത്തിയ പോലീസ് സംഘം വിശദമായ അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
കൊച്ചി: ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നടപടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിലെ ടെകസ്റ്റൈൽസ് മേഖലയെയായിരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ദില്ലി: ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Page 3 of 432