കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന് രക്ഷപ്പെടുത്തി.
ദുബായ്: ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും.ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചതിനെതുടര്‍ന്നാണ് ,സഹോദരനായ അദ്ദേഹം പുതിയ പ്രസിഡണ്ടായി ചുമതലേയല്‍ക്കുന്നത്.
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരുമായി മത്സരിച്ചാണ് അന്ന ഖബാലെ ദുബ വിജയിയായത്
കൊച്ചി: പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ജനത സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്നു. ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം.
സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മുഖം മറയ്ക്കുന്ന മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിട്ടു.
ബെർലിൻ: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനും വിപുലീകരിക്കാനും ഇന്ത്യയും ജർമ്മനിയും തീരുമാനിച്ചു. ബെർലിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡുമായി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.
ബീജിംഗ്: ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി ചൈനയിലെ കൊവിഡ് നാലാം തരംഗം. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒമിക്രോൺ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇപ്പോൾ ആശങ്ക പടർത്തുന്നത്.
മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
അഹമ്മദാബാദ്: സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിൻറെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അറിയിച്ചു.
കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക തകർച്ചയിൽ പ്രതിഷേധിച്ചവർക്കുനേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നെന്ന് റിപ്പോർട്ട്.