5 years in jail and a fine of Dhs 5 lakh for misusing the Dubai Emirate symbol
ദുബായ് : ദുബായ് എമിറേറ്റിന്റെയും ദുബായ് ഗവൺമെന്റിന്റെയും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.
ദുബായ് ഗവൺമെന്റിന്റെ ലോഗോ സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങൾ, സൈറ്റുകൾ, ഇവന്റുകൾ, പ്രവർത്തനങ്ങൾ, രേഖകൾ, ആപ്ലിക്കേഷനുകൾ, സൈറ്റുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരിക്കുക. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അവരുടെ ആവശ്യങ്ങൾക്കായി ദുബായ് എമിറേറ്റിന്റെ ചിഹ്നം ഉപയോഗിക്കുന്നത് നിയമം കർശനമായി വിലക്കുന്നുണ്ട്.