November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,64,04,946 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 80 ശതമാനം പേര്‍ ആദ്യ ഡോസും 18 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 1,88,71,205 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 1,75,24,970 ഡോസ് വാക്‌സിനുമാണെടുത്തത്. ഇന്ന് 1698 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അതില്‍ 1408 സര്‍ക്കാര്‍ കേന്ദ്രങ്ങളും 290 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്.
കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746
തിരുവനന്തപുരം; സംസ്ഥാനത്ത് നവംബർ 1 മുതൽ സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻവഴിയും വിക്ടേഴ്സ് ചാനൽ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം: ടെക്‌നോപാര്‍ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ആനിമേഷന്‍ കമ്പനിയായ ടൂണ്‍സ് മീഡിയ ഗ്രൂപ്പും ബ്ലോക്ക് ചെയിന്‍ കമ്പനിയായ ഗാര്‍ഡിയന്‍ ലിങ്കും ചേര്‍ന്ന് ലോകത്തിലെ ആദ്യ സംയോജിത എന്‍.എഫ്.ടി ലാബ് സ്ഥാപിക്കുന്നു.
തിരുവനന്തപുരം: രാജ്യത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിപ്ല പാലിയേറ്റീവ് കെയര്‍, കാന്‍സപ്പേര്‍ട്ട്, പാലിയം ഇന്ത്യ എന്നീ സ്ഥാപനങ്ങളും മറ്റ് എട്ട് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു.
കൊച്ചി: പ്രവാസികള്‍ക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര്‍ കറന്റ് അക്കൗണ്ട് 'സുപ്രീം' അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്‍റീരിയോ ആധുനിക അടുക്കളകള്‍ക്കായി നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു.
കൊച്ചി: ഓള്‍ ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുടെ നിര്‍മാതാക്കളായ ട്വിന്‍ ഹെല്‍ത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനായി ആയിരം കോടി രൂപ സമാഹരിച്ചു.
ഈ പ്രോഗ്രാമിലൂടെ തൊഴിലില്ലാത്ത ആളുകൾക്കും ആവശ്യങ്ങൾ നിറവേറ്റാൻ അനുസൃതമായ തൊഴിലില്ലാത്തവർക്കും തൊഴിലവസരങ്ങൾ നൽകുകയും പ്രാദേശിക പ്രതിഭകൾക്ക് സൗജന്യമായി ക്ലൗഡ് നൈപുണ്യം വികസിപ്പിക്കുകയും ചെയ്യുന്നു