November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഉത്സവ സീസണായതോടെ 2021 സെപ്റ്റംബറില്‍ റെക്കോഡ് വില്‍പന രേഖപ്പെടുത്തി വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്. രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ 2500 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വാര്‍ഡ്വിസാര്‍ഡ് വിറ്റഴിച്ചത്.
● ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് എന്നിവയിൽ സാംസങ് പ്രീമിയം ടിവികൾക്കും ഡിജിറ്റൽ അപ്ലയൻസുകൾക്കും ആവേശകരമായ ഡീലുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:സിദ്ദിഖ് കാപ്പനെ ഒരു വര്‍ഷമായി വിചാരണകൂടാതെ തടങ്കലിലിട്ടിരിക്കുന്നതിലുള്ള കടുത്ത എതിര്‍പ്പ് ഭരണകൂടത്തോട് പ്രകടിപ്പിക്കുമ്പോള്‍ തന്നെ നീതിന്യായ പീഠങ്ങളോടും വ്യക്തിപരമായ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
കൊച്ചി : സ്വദേശി ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിബോക്‌സ് വലിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഇന്‍സ്റ്റഷെയര്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. ഞൊടിയിടകൊണ്ട് 2 ജി.ബി. വരെയുള്ള ഫയലുകള്‍ ഇതുവഴി ഷെയര്‍ ചെയ്യാനാകും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊലൂഷ്യന്‍ ദാതാക്കളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്‍എല്‍) ഉത്സവ സീസണിലെ കൂടിയ ആവശ്യകത നിറവേറ്റുന്നതിന് പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു.
പാരീസ്: സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. അപൂര്‍വ്വമായ നടപടിയാണ് ഇതെന്നും, എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണ് എന്നുമാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സിന്‍റെ നടപടി പ്രഖ്യാപിച്ച് പറഞ്ഞത്. ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്‍റെ (ഓക്കസ്) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം. ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.
കാബൂൾ: കാബൂളിലെ വനിതാകാര്യമന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് പ്രവേശം നിഷേധിച്ച് താലിബാൻ. മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് പുരുഷന്മാർക്ക് മാത്രമേ പ്രവേശനമുളളൂവെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു.
ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്രത്തിലേക്കും നീങ്ങുന്ന അഫ്ഗാന് ഒരു ബില്യൺ ഡോളറിലധികം അടിയന്തര സഹായം വാഗ്ദാനം ചെയ്തതിന് താലിബാൻ ലോകത്തിന് നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം; സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സംരക്ഷണത്തിനും മുൻകൈയെടുക്കണമെന്നും അതാകണം കേരള ദലിത് ഫ്രണ്ട് (എം) ന്റെ ലക്ഷ്യമെന്നും സംസ്ഥാന ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള ദലിത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർട്ടിയുടെ മുൻ ചെയർമാനായിരുന്ന കെ.എം മാണി സാറും അതിന് വേണ്ടിയാണ് പരിശ്രമിച്ചത്. കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന തൊഴിലാളി വർഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം സ്വീകരിച്ച നടപടികൾ പാർട്ടിക്കും സംസ്ഥാനത്തിനും എന്നും മാതൃകയാണ്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരെ എന്നും കൂടെ കൂട്ടുന്നതാണ് പാർട്ടി നയം. ആ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജ് ആമുഖ പ്രസംഗം നടത്തി. കേരള കോൺഗ്രസം (എം) ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു ,താന്നി വിള ശശി, ടി.പി സുരേഷ് ശാന്തകുമാർ, എസ് എസ് മനോജ് ,വർക്കല സജീവ്, റെജി പേരൂർക്കട, സി. ജയകുമാർ, ഗോപൻ പോത്തൻകോട്, ഉണ്ണി പൂജപ്പുര, വേങ്കോട് കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.