November 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഒരു കരിയർ ബ്രേക്ക് എടുക്കുന്നതിന് നിങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായാലും, വീണ്ടും ജോലിയിലേക്ക് തിരിച്ചു പോവുക എന്നത് എളുപ്പമല്ല. ജോലിക്ക് തിരിച്ചുവരാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക.നിങ്ങൾ എന്ത് ബ്രേക്ക് എടുത്തു, നിങ്ങൾ എന്താണ് ഇത്ര നാൾ ചെയ്തത് എന്തുകൊണ്ടാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്ന് തുടങ്ങിയ ചോദ്യങ്ങൾ തൊഴിലുടമകൾ തീർച്ചയായും ചോദിക്കും.അവർ തന്ത്രപരമായ ചോദ്യങ്ങളല്ല,മറിച്ച് നിങ്ങൾ അവരോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ ചിന്ദിക്കണം. ഏതു തരാം ജോലിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ്. ജോലിയിലേക്ക് മടങ്ങി പോകണം എന്ന് തോന്നുമ്പോൾ തന്നെ ജോലിക്കു അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത തൊഴിൽ സമയം, സ്ഥലം, സെക്ടർ എന്നിവയെക്കുറിച്ച് ചിന്തിക്കുക.മാത്രമല്ല നിങ്ങളുടെ ടോഴിൽ അപേക്ഷയിൽ കാര്യങ്ങൾ വ്യക്തമല്ലെങ്കിലും നിങ്ങൾ എപ്പോൾ വേണമെങ്കിലും ബ്രേക്കെടുത്തു പോയേക്കാം എന്ന് തൊഴിൽ ഉടമയ്ക്ക് തോന്നിയേക്കാം. ജോലിയിലേക്ക് തിരികെ പോകാൻ തയ്യാറാവുക നിങ്ങൾ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാരിയാറിനെയും സെക്ടറിനെയും കുറിച്ച് കൃത്യമായി പഠിക്കുക. ആ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കുക. മിക്ക ആളുകൾക്കും തിരിച്ചു ജോലിയിലേക്ക് വരൻ തയാറാക്കുമ്പോൾ തടസം സൃഷ്ടിക്കുക,അവരവരുടെ മേഖലയിൽ വന്ന സാങ്കേതിക മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്.അതുകൊണ്ട് നിലവിലുള്ള മാർക്കറ്റ് ട്രെൻഡുകൾ എന്തെല്ലാമാണെന്ന് അറിയുക.ഈ വിവരങ്ങൾ നേടാനുള്ള ഒരു ലളിതമായ മാർഗം വ്യവസായ വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ ബ്ലോഗുകൾ പിന്തുടരുക എന്നതാണ്.ഈ രീതിയിൽ നിങ്ങൾക്ക് ഒരു ചെറിയ പ്രതിദിന കുറിപ്പ് ഉണ്ടാക്കിയെടുക്കാം.അത് നിങ്ങളുടെ അറിവിലേക്ക് കൂട്ടി ചേർക്കാവുന്നതാണ്. നിങ്ങളുടെ സി.വി. തയ്യാറാകുക നിങ്ങളുടെ കരിയൽ ബ്രേക്ക് ഒരു നിശ്ചിത സമയത്തേക്കായിരുന്നെങ്കിൽ ആ സമയം നിങ്ങൾ എന്ത് ചെയ്തു അല്ലെങ്കിൽ എന്ത് കൊണ്ട് കരിയർ ബ്രേക്ക് എടുത്തു എന്ന് സി വിയിൽ വ്യക്തമാക്കുക.കരിയർ ബ്രേക്ക് എടുത്ത സമയത്തു നിങ്ങളുടെ കഴിവുകൾ വളർത്താൻ സഹായകമാകുന്ന എന്തെല്ലാം ചെയ്തു എന്ന് സി വിയിൽ ചേർക്കുക. ഡേറ്റുകളും ജോലിയുടെ വിവരങ്ങളും ഫോക്കസ് ചെയ്യുന്നതിന് പകരം സി വിയിൽ നിങ്ങളുടെ കഴിവുകളെ ഹൈലൈറ് ചെയ്യാൻ ശ്രമിക്കുക. കവർ ലെറ്റർ നിങ്ങൾക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായിരുന്നു എന്ന് ടോഴിലുടമയെ അറിയുക എന്നത് പ്രധാനമാണ്. എന്തിനാണ് കരിയർ ബ്രേക്ക് എടുത്തതെന്നും എന്തിനാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും വിശദീകരിക്കുക.നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തന്നെയാണ് തിരിച്ചു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ,നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് പെട്ടന്നു തിരിച്ചു പോകണം എന്ന് പറയുക.നിങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ, പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന് തയ്യാറെടുക്കുക.എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുക. അഭിമുഖം കരിയർ ബ്രേക്കിന് ശേഷം നിങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടാൻ പോകുന്നത് ഒരു ഇന്റർവ്യൂവിനായി പോകുമ്പോഴാണ്,ആദ്യമായി നിങ്ങൾ കമ്പനിയോട് പ്രതിബദ്ധത കാണിക്കേണ്ടതതാണ്.കരിയർ ബ്രേക്കെടുക്കുക എന്നത് നിങ്ങളുടെ തീരുമാനം അല്ലായിരുന്നെങ്കിൽ അതായതു നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നതാണ് നിങ്ങളുടെ കരിയർ ബ്രേക്കിന് കാരണമെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. ആ സമയം നിങ്ങൾ നിങ്ങളുടെ തൊഴിൽ പരമായ കഴിവുകളെ ഉയർത്താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളെ സഹായിക്കും. അഭിമുഖം നേരിടുമ്പോൾ കരിയർ ബ്രെക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.ചോദ്യങ്ങളെ നിങ്ങളുടെ മുൻ പ്രവർത്തി പരിചയത്തെ കുറിച്ച് സംസാരിക്കുന്ന രീതിയിലേക്ക് വഴി തിരിക്കുക.ഒരുപാട് നാൾ നിങ്ങൾ തൊഴിലിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് പറയുന്നതിന് പകരം നിങ്ങളുടെ പഴയ ജോലി എത്തരത്തിലുള്ളതാണെന്നും നിങ്ങൾ പഴയ ജോലിയിൽ എന്തൊക്കെ ചെയ്തുവെന്നും പറയുക.
ദുബായ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഒഫ് ഇന്ത്യ എന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയില്‍ വന്‍ വരവേല്‍പ്പ്. വ്യാഴാഴ്ച വൈകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ സംഘമാണ് സ്വീകരിക്കാനെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, ടി. സിദ്ദീഖ്, പ്രവീന്‍ കുമാര്‍, ഹിമാന്‍ഷു വ്യാസ്, ആരതി കൃഷ്ണ, മന്‍സൂര്‍പള്ളൂര്‍, ബഷീര്‍ രണ്ടത്താണി, മധുയാക്ഷി, റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. കേരളത്തില്‍ നിന്നെത്തിയ എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പൊതു പരപാടിക്കായുള്ള യാത്ര.
ലിമ : നുറ്റാണ്ടുകളായി പെറു ജനത തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി നടത്തിപ്പോന്നിരുന്ന കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇത്തരം വിനോദങ്ങളിലൂടെ കടുത്ത മൃഗ പീഡനമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെറു സര്‍ക്കാരിന്റെ നിരോധന നീക്കം. നിരോധനത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രേതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്. സമാനമായ രീതിയിൽ തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന് ശേഷം സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടന്നിരുന്നു.
ഏഥന്‍സ്: ഗ്രീക്കിലെ യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നും വിഷാംശം അടങ്ങിയ കത്തുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്കാണ് നിരന്തരമായി വിഷാംശം അടങ്ങിയ കത്തുകള്‍ എത്തിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കങ്ങളില്‍ 'ഇസ്ലാമിക' ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇംഗ്ലീഷില്‍ എഴുതി അയച്ചിരിക്കുന്ന കത്തുകള്‍ തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് അലര്‍ജിയും ശ്വാസ തടസ്സവുമുണ്ടായി. കത്ത് ഒട്ടിക്കാനുപയോഗിച്ചിരിക്കുന്ന പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. ആഭ്യന്തര സുരക്ഷ കാര്യാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഏഴുപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടാണ് കത്തുകള്‍ ലഭിച്ചത്. ചില കത്തുകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് പിടിച്ചെടുത്തു.
ദോഹ: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു. അമേരിക്കന്‍ മുന്‍ സൈനിക കമാന്റര്‍ ആന്റണി സിന്നിയാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ചത്. ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായ ശ്രമവുമായി അമേരിക്ക എത്തിയത്. എന്നാല്‍ 18 മാസം പിന്നിട്ടിട്ടും സമാധാന പാതയില്‍ എത്താനോ മേഖലയില്‍ ഐക്യം പുനസ്ഥാപിക്കാനോ സാധിച്ചില്ല. വിവാദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കുറ്റപ്പെടുത്തിയാണ് ആന്റണി സിന്നിയുടെ രാജി.... സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. സമവായ നീക്കങ്ങളുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുണ്ട്. കുവൈത്ത് ആണ് സമാധാന ശ്രമങ്ങളുമായി മുന്നില്‍. കൂടെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമുണ്ട്. അമേരിക്കയുടെ മേഖലയിലെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഗള്‍ഫ് പ്രതിസന്ധി. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഒത്തിണങ്ങിയ മുട്ട ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട പല രീതിയിലും പാകം ചെയ്യാം. ഇതു ബുള്‍സൈ ആയും ഓംലറ്റായും കറി വച്ചും ബുര്‍ജിയായും പുഴുങ്ങിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ഏതു ഭക്ഷണമാണെങ്കിലും കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം ഏറെ പ്രധാനമാണ്.മുട്ടയുടെ കാര്യത്തിലും പാചക രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം പ്രധാനപ്പെട്ടതു തന്നെയാണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം പറയാന്‍. എണ്ണ ചേര്‍ക്കാത്ത പാചക രീതിയെന്നതാണ് ഈ ഗുണം കൂടുതല്‍ നല്‍കുന്നത്. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതു പോലെ തന്നെ ഇത് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ പ്രാതലിനാണ് എന്നതാണ് വാസ്തവം. അതും പുഴുങ്ങിയ മുട്ട. എന്നാല്‍ പലരും പ്രാതലിന് മുട്ട കഴിയ്ക്കുമെങ്കിലും ഇത് ഓംലറ്റായോ ബുള്‍സൈ ആയോ എല്ലാമാണ് കഴിയ്ക്കാറ്. പ്രാതലിന് പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചറിയൂ. ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം നല്‍കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പുഴുങ്ങിയ മുട്ട രാവിലെ കഴിയ്ക്കുന്നതെന്നു വേണം, പറയാന്‍. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള മികച്ചൊരു വഴിയാണിത്. തടി കുറയ്ക്കാന്‍, അമിത ഭക്ഷണം കുറയ്ക്കാന്‍ പ്രാതലിന് പുഴുങ്ങിയ മുട്ട നല്ലതാണ്. മുട്ടയിലെ പ്രോട്ടീനാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ഇത് വയര്‍ പെട്ടെന്നു നിറയാന്‍, വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്. ഇതില്‍ അല്‍പം കുരുമുളകു പൊടി കൂടി ചേര്‍ക്കുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടിയും കൊഴുപ്പും പെട്ടെന്നു നീക്കാന്‍ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പ്രാതലിന് പുഴുങ്ങിയ മുട്ട തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.കോശങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കി ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം മെച്ചമാക്കാന്‍ ഇതു സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് പുഴുങ്ങിയ മുട്ട. ഇതിലെ കരാറ്റനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.
പാരമ്പര്യ രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ തോതുയരുകയോ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുകയോ ചെയ്യുന്ന അവ്‌സഥാണ് ഇതെന്നു വേണം, പറയാന്‍. പ്രമേഹം പാരമ്പര്യമാണെങ്കിലും ഭക്ഷണശീലങ്ങളും ഇതിനു കാരണമാകുന്നുമുണ്ട്. മധുരം പ്രമേഹത്തിന്റെ മുഖ്യ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രമേഹം ഗുരുതരമാകുന്നത് ഹൃദയ പ്രശ്‌നങ്ങളിലേയ്ക്കു വരെ വഴി വയ്ക്കുന്ന ഒന്നുമാണ്. സ്‌ട്രോക്ക് അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ല എങ്കിലും കൃത്യമായ ചിട്ടവട്ടങ്ങളോടെ ഇതു നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുകയും ചെയ്യും. ഭക്ഷണ ചിട്ട ഏറെ പ്രധാനമാണ്. അരി ഭക്ഷണവും മധുരവുമെല്ലാം കുറയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതിനൊപ്പം കൃത്യമായ വ്യായാമവും പ്രധാനം. പ്രമേഹ നിയന്ത്രണത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പിനേയുമെല്ലാം ആശ്രയിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം രീതികളിലേയ്ക്കു തിരിയുന്നതിനേക്കാള്‍ വീട്ടുവൈദ്യങ്ങള്‍ ഏറെ ഗുണം നല്‍കും. പലതും നമ്മുടെ വളപ്പില്‍ നിന്നും തന്നെ ലഭിയ്ക്കുന്നവയുമാണ്. ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ് പേര. പേരയുടെ ഇല ഇതിനുള്ള നല്ലൊരു മരുന്നുമാണ്. പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നു. ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നറിയൂ,പേരയിലയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പേരയില ചായ തയ്യാറാക്കിയാണ് പ്രമേഹ നിയന്ത്രണം സാധ്യമാകുന്നത്. ഇതു ദിവസവും കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണം നല്‍കുന്നുവെന്നു തെളിഞ്ഞിട്ടുമുണ്ട്. പേരയില ചായ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഏതാനും തളിരിലയാണ് ഇതിനു വേണ്ടി ഉപയോഗിയ്‌ക്കേണ്ടത്. ഇത് തിളപ്പിച്ച വെള്ളത്തിലിട്ട് അര മണിക്കൂര്‍ നേരമെങ്കിലും വയ്ക്കുക. പിന്നീട് സാധാരണ രീതിയില്‍ ഈ വെള്ളമുപയോഗിച്ചു ചായ തിളപ്പിച്ചു കുടിയ്ക്കാം. പഞ്ചസാര ചേര്‍ക്കാത്തതാണ് കൂടുതല്‍ നല്ലത്. മധുരം അത്യാവശ്യമെങ്കില്‍ തേന്‍ പോലുളളവ മിതമായി ചേര്‍ക്കാം. എന്നാല്‍ ചൂടുചായയിലോ വെള്ളത്തിലോ തേന്‍ ചേര്‍ക്കുന്നതും അത്ര നല്ലതല്ല. ഈ പേരയില ചായ അടുപ്പിച്ച് പരീക്ഷിച്ചാല്‍ ഏതു കടുത്ത പ്രമേഹവും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം. ആര്‍ക്കും ഉപയോഗിയ്ക്കാവുന്ന ആരോഗ്യകരമായ മരുന്നാണിത്. പേരയില ചായ കുടിയ്ക്കുന്നതു കൊണ്ട് പ്രമേഹം മാറുന്നതു മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ട്. കൊഴുപ്പു കളയാനും പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്നതു കൊണ്ടു തന്നെ തടി നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണിത്. ഇതില്‍ സീറോ കലോറിയാണ് അടങ്ങിയിരിയ്ക്കുന്നതെന്നു വേണം, പറയാന്‍. മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ഇതു കുടിയ്ക്കുന്നതു നല്ലതാണ്. വിശപ്പു കുറയ്ക്കുന്ന ഒന്നു കൂടിയാണിത്. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ് പേരയില ചായ. ഇതു ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിന്റുകള്‍ കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നതു കൊണ്ടു തന്നെ ഇതു വഴിയും ഹൃദയാരോഗ്യത്തിനു നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനു തടസം നില്‍ക്കുന്നവയുമാണ്. വായയുടെ ആരോഗ്യത്തിനും മികച്ച ഒന്നാണ് പേരയില ചായ. പ്രത്യേകിച്ചും വായ്പ്പുണ്ണു പോലുള്ള അവസ്ഥയെങ്കില്‍. ഇതുപോലെ മോണ വീക്കത്തിനും ഇത് ഏറെ നല്ലതാണ്. വായയില്‍ ഇതൊഴിച്ചു കഴുകുന്നതു നല്ലതാണ്. കുടിയ്ക്കുന്നതും നല്ലതു തന്നെയാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഈ പേരയില ചായ. പേരയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളുള്ളവര്‍ക്ക് ഈ വഴി പരീക്ഷിയ്ക്കാം ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പേരയില ചായ ഇത് കരളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള നല്ലൊരു വഴി കൂടിയാണ് ഈ ചായ. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ചും ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ലൈകോഫീന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍. ഓറല്‍, പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാനാണ് ഇത് ഏറെ ഉത്തമമായത്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പേരയിലയിട്ടു തിളപ്പിച്ച ചായ കുടിയ്ക്കുന്നത്. പ്രത്യേകിച്ചും വയറിളക്കമുള്ളപ്പോള്‍. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. ഇത് ദോഷകരമായ ബാക്ടീരിയയെ നീക്കം ചെയ്യന്നു. അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.
ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ച് വരികയാണ്. താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സമാഗമത്തിന് വഴിയൊരുക്കിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബോളിവുഡ് താരങ്ങളും തമിഴകത്തിന്റെ താരങ്ങളുമൊക്കെ മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. കളിക്കൂട്ടുകാരിയായ കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങി താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ഇതാദ്യമായാണ് കല്യാണി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍പേ കരുതിയിരുന്നുവെങ്കിലും അടുത്ത് തന്നെ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. കല്യാണിയുടെയും പ്രണവിന്റെയും നൃത്തച്ചുവടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരുടെ ലുക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫിലിം സിറ്റിക്ക് പുറമെ ഊട്ടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മഞ്ജു വാര്യരാണ്.
ബോളിവുഡ് യുവതാരങ്ങള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴിച്ച നടത്തി. കരണ്‍ ജോഹര്‍ ആണ് യുവതാരങ്ങളുടെ യോഗം സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ പുരോഗതിയും സിനിമയിലെ പ്രശ്ങ്ങളുമെല്ലാം നരേന്ദ്രമോദിയുമായി യുവതാരങ്ങള്‍ പങ്കുവച്ചു. സിനിമയില്‍ നല്ല മാറ്റങ്ങള്‍ വരന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമ ടിക്കെറ്റിന് വില കുറച്ചതിന് കരണ്‍ ജോഹര്‍ നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചു. സല്‍മാന്‍ ഖാന്‍, ആമിർ ഖാന്‍, ഷാരൂഖാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
മുംബൈ: സംസ്ഥാനത്തിന്‍റെ റോഡ് ഗതാഗതത്തെ താളം തെറ്റിച്ചു മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. നഗരത്തിലെ 27 ബെസ്റ്റ് ബസ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നലെ മുനിസിപ്പല്‍ കമ്മിഷണറും ബെസ്റ്റ് ജീവനക്കാരുടെ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു മുംബൈ നഗരത്തിലെ ബെസ്റ്റ് ബസ് സര്‍വ്വീസുകളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. തൊഴിലാളിവിരുദ്ധ നയങ്ങള്‍, ഏകപക്ഷീയമായ തൊഴില്‍ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംഘടനകള്‍ നടത്തിയ സമരത്തിന്‍റെ തുടര്‍ച്ചായിരുന്നു മുംബൈയിലെ ബസ്റ്റ് ബസ് തൊഴിലാളി പണിമുടക്ക്. പണിമുടക്കില്‍ ഏകദേശം 25 ലക്ഷം യാത്രക്കാരെ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് മെസോമയെ പ്രോത്സാഹിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സാധാരണ നിരക്കുകളേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ തുക ഈടാക്കിയെന്നും ചില യാത്രക്കാര്‍ പരാതിപ്പെട്ടു.