കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫറായ എച്ച്ഡിഎഫ്സി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. എച്ച്ഡിഎഫ്സി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ നടത്തും. നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണിത്. നിഫ്റ്റി 100 സൂചികയില്‍ നിന്ന് നിഫ്റ്റി 50-ല്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികളെ ഒഴിവാക്കിയുള്ള 50 കമ്പനികളാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിലുള്ളത്.
തങ്ങളുടെ പദ്ധതികള്‍ പാസീവ് നിരയില്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഈ പദ്ധതിയുടെ അവതരണമെന്ന് എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ നവ്നീത് മുനോട്ട് പറഞ്ഞു.