September 14, 2025

Login to your account

Username *
Password *
Remember Me

ഇന്ഡസ്ഇന്ഡ് ബാങ്ക് ഡെബിറ്റ് കാര്ഡ് ഇഎംഐ സേവനം തുടങ്ങി

IndusInd Bank launches EMI on debit cards to commemorate the festive season IndusInd Bank launches EMI on debit cards to commemorate the festive season
കൊച്ചി: ഇന്ഡ്സ്ഇന്ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്ക്ക് കൂടുതല് സേവനങ്ങള് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് വന് തുകയുടെ ഇടപാടുകള് ലളിതമായ ഗഡുക്കളായി അടയ്ക്കാന് ഇത് സഹായകമാകും. ഇന്ഡസ്ഇന്ഡ് ബാങ്കുമായി സഹകരിക്കുന്ന ഏത് സ്റ്റോറില് നിന്നും മര്ച്ചന്റ് പിഒഎസ് ടെര്മിനലിലൂടെ ഈ സേവനം ലഭ്യമാകും.
ഹൈപ്പര്മാര്ക്കറ്റുകള്, മള്ട്ടിബ്രാന്ഡ്, സ്റ്റാന്ഡ്എലോണ് സ്റ്റോറുകള് തുടങ്ങിയവയില് നിന്ന് ഉപഭോക്തൃ, ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്, വസ്ത്രങ്ങള്, വാഹനങ്ങള്, ഗൃഹാലങ്കാര ഉല്പന്നങ്ങള് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള് തവണ വ്യവസ്ഥയില് വാങ്ങാം. ബാങ്കിന്റെ ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് ഉല്പന്നങ്ങള് വാങ്ങുമ്പോള് 3,6,9,12,18, 24 മാസ ഇഎംഐ തിരഞ്ഞെടുക്കാമെന്നും 5676757 എന്ന നമ്പറിലേക്ക് എം വൈ ഓ ഫ് ആര് എന്ന് എസ്എംഎസ് അയച്ച് ഈ സേവനം ലഭിയ്ക്കുന്നതിനുള്ള അര്ഹത പരിശോധിക്കാമെന്നും ബാങ്ക് അറിയിച്ചു.
സമാനതകളില്ലാത്ത ഉല്പന്നങ്ങള് അവതരിപ്പിച്ചുകൊണ്ട് ഇടപാടുകാരുടെ ബാങ്കിങ് അനുഭവം വ്യത്യസ്തമാക്കാന് ഇന്ഡസ്ഇന്ഡ് ബാങ്ക് എന്നും മുന്പന്തിയിലാണെന്നും രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതിനാല് ഈ സേവനം ഉപയോക്താക്കളുടെ ആഘോഷങ്ങള് കൂടുതല് തിളക്കമുള്ളതാക്കുമെന്ന് ഉറപ്പുണ്ടെന്നും ഇന്ഡ്സ്ഇന്ഡ് ബാങ്കിന്റെ ചീഫ് ഡിജിറ്റല് ഓഫീസറും ബിസിനസ് സ്ട്രാറ്റജി മേധാവിയുമായ ചാരു മാത്തൂര് പറഞ്ഞു.
ഡെബിറ്റ് കാര്ഡ് ഇഎംഐ സേവനത്തെക്കുറിച്ച് കൂടുതല് അറിയാന് https://www.indusind.com/in/en/personal/cards/emi-on-debit-card.html\ എന്ന ലിങ്ക് സന്ദര്ശിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കനകക്കുന്നിൽ കൗതുകം നിറച്ച് ഇന്ത്യൻ ആർമിയുടെ ആയുധ…

കനകക്കുന്നിൽ കൗതുകം നിറച്ച്  ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം

Sep 09, 2025 52 കേരളം Pothujanam

ഓണം വാരാഘോഷത്തിന്റെ ആറാം ദിവസം കനകക്കുന്നിലെത്തിയരെ കൗതുകത്തിലാഴ്ത്തി പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ ആയുധ പ്രദർശനം. കനകക്കുന്ന് കൊട്ടാരത്തിന് സമീപം പ്...