● സ്മാർട്ട്ഫോൺ വാങ്ങിക്കുമ്പോൾ ബാറ്ററി (65%), ക്യാമറ (63%) എന്നിവയ്ക്ക് മുകളിലായി ഉപഭോക്താക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് മികച്ച ഓഡിയോ (69%) ഗുണനിലവാരമാണ്.
● മികച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനിനായി മെച്ചപ്പെട്ട ഓഡിയോ അനുഭവം ആവശ്യപ്പെടുന്ന യുവജനങ്ങളിൽ 8% വർദ്ധനവ് (2021 Vs 2020 പഠനം)
● മ്യൂസിക് അല്ലെങ്കിൽ വീഡിയോ സബ്‌സ്‌ക്രിപ്ഷൻ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഡോൾബി അറ്റ്‌മോസ് സഹായിക്കുന്നുവെന്നാണ് ഓരോ ഏഴ് ഉപയോക്താക്കളിൽ ആറ് പേരും പറയുന്നത്.
ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷമായി ഓഡിയോ, ഉപഭോക്തൃ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത് വർദ്ധിച്ചിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് പോലെ ഉള്ള ഓഡിയോ അല്ലെങ്കിൽ വീഡിയോ ഇതിൽ ഏതാണെങ്കിലും വെർച്വൽ അനുഭവങ്ങൾ പങ്ക് വെയ്ക്കാൻ പ്രാപ്തമാക്കികൊണ്ട് ജീവിതത്തിന്റെ സുപ്രധാന കേന്ദ്രമാവുകയാണ്. അതുപോലെ തന്നെ ഗുണനിലവാരമുള്ള ഓഡിയോ അനുഭവം ഇപ്പോൾ സ്മാർട്ട്‌ഫോണുകളിൽ നിർബന്ധമായിരിക്കുന്നു.