March 29, 2024

Login to your account

Username *
Password *
Remember Me

സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പഠന സാമഗ്രികൾ തയ്യാറാക്കുന്ന നടപടി ത്വരിതഗതിയിൽ ആക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക സാഹചര്യം പരിഗണിച്ച് ഓരോ സ്കൂളിനും അവരുടെ പഠന പദ്ധതി തയ്യാറാക്കും വിധം പഠന സാമഗ്രികൾ തയ്യാറാക്കുന്ന നടപടി എസ് സി ഇ ആർ ടി ത്വരിതഗതിയിൽ ആക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി അധ്യാപക പരിശീലനം ക്രമപ്പെടുത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു. എസ് സി ഇ ആർ ടിയുടെ അധ്യാപക ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ആസൂത്രണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളെ ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവന്ന് പഠന വിടവ് ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനോടൊപ്പം പുതിയ രീതികളുമായി ഒത്തുചേർന്ന് പഠനത്തിൽ മുന്നേറാൻ സഹായിക്കണം. ക്ലാസ് മുറിയിൽ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അധ്യാപകരെ സഹായിക്കണം. ഇതിന് സഹായകരമാകണം പഠന സാമഗ്രികളും അധ്യാപക പരിശീലനവും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ക്ലാസ് റൂം പഠനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം തന്നെ ആദ്യമായി സ്കൂളിൽ വരുന്ന കുട്ടികളെയും പരിഗണിക്കണം. നീണ്ട കാലമായി നേരിട്ടുള്ള പഠനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ചില കുറവുകൾ സംഭവിച്ചിരിക്കാം. അത് കണ്ടെത്താനും പരിഹരിക്കാനും പദ്ധതികൾ വേണം. ഇതിനായി അനുയോജ്യമായ പഠനസാമഗ്രികൾ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ സ്കൂളുകൾക്ക് ഉടനടി ലഭ്യമാക്കണം. നവംബർ മാസത്തിൽ സ്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ നൽകാനും നടപടി സ്വീകരിക്കണം. ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും മനസ്സിലാക്കി വേണം കുട്ടിയെ പഠന പാതയിലൂടെ നയിക്കാനെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.