July 07, 2026

Login to your account

Username *
Password *
Remember Me

​പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

*പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം* എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497 900 200 എന്ന നമ്പറിലോ ജൂലൈ 31ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിദഗ്‌ദ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്‍ററിംഗ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ടിത കോഴ്സുകള്‍ സ്വായത്തമാക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ലഭിക്കും. 2025-26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1050 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 2017 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കേരള പോലീസിന്‍റെ ഹോപ്പ് പദ്ധതിയിലൂടെ പരീക്ഷയെഴുതിയ 8695 പേരില്‍ 5414 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായിട്ടുണ്ട്. Deputy Director (Public Relations) State Police Media Centre Police Headquarters Thiruvananthapuram - 695010 0471-2318188
Rate this item
(0 votes)
Last modified on Tuesday, 07 July 2026 12:20
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.