November 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ മാനിയയിൽ എല്ലാ നിറങ്ങളിലും പ്രദർശിപ്പിച്ചു.
രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍ തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 18ന് രാവിലെ 11 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, ശീമാട്ടി സില്‍ക്‌സ് സിഇഒ ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സലൂണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സലൂണില്‍ ആഡംബരാന്തരീക്ഷത്തില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്റുകളാണ് ലഭ്യമാക്കുന്നത്. സലൂണില്‍ എത്തുന്ന ഒരാള്‍ വര്‍ധിത സൗന്ദര്യത്തോടെയും നവോന്മേഷത്തോടെയുമാണ് തിരിച്ചുപോവുകയെന്ന് ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍ പറഞ്ഞു. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങള്‍ക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക. 1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ മൈക്കല്‍ ആഡം ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടിവി സലൂണ്‍, സ്പാ രംഗത്തിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫാഷന്‍ ടിവി പ്രേക്ഷകര്‍ കമ്പനിയുടെ എല്ലാ ബിസിനസ് മേഖലകളെയും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെന്നും കാഷിഫ് ഖാന്‍ പറഞ്ഞു.
ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) സംഘടിപ്പിക്കുന്ന ദ്വിവത്സര കൺവെൻഷനായ ഓട്ടോ സമ്മി റ്റിന്റെ 12-ാമത് എഡിഷൻ സമാപിച്ചു. "FIT & FUTURE READY" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ന്യൂഡൽഹിയിൽ വച്ചായിരുന്നു ഉച്ചകോടി നടന്നത് .
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മുംബൈ: വനിതാ ജീവനക്കാരെ ഉദ്ദേശിച്ച് ആർത്തവ അവധി നയം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് AU സ്മോൾ ഫിനാൻസ് ബാങ്കും. ആർത്തവ അവധി പോളിസി പ്രകാരം വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.
കൊച്ചി: ടെക് സ്റ്റാര്‍ട്ടപ്പായ മാറ്റര്‍, ഓട്ടോ എക്സ്പോ 2023-ല്‍ പുതു തലമുറ ഇലക്ട്രോണിക് വാഹനങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിച്ചു.മികച്ച സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഡിസൈനിംഗ്,ഇക്കോ-സിസ്റ്റം സൊല്യൂഷനുകള്‍ എന്നിവ വഴി ഇന്ത്യയെ പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളുടെ ഭാവിയിലേക്ക് നയിക്കുകയാണ് മാറ്റര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം.
പെരിന്തല്‍മണ്ണയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡർ സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
1 മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കുന്നു ജനുവരി 17 ദേശീയ വിരവിമുക്ത ദിനം തിരുവനന്തപുരം: കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.