എറണാകുളം:ഡാറ്റ ബാങ്കിൽ ‘നികത്തു ഭൂമി’ എന്ന് രേഖപ്പെടുത്തരുതെന്ന് ഹൈകോടതി. നെൽവയലെന്നോ തണ്ണീർത്തടമെന്നോ മാത്രമാണ് ചേർക്കേണ്ടത്. നികത്തു ഭൂമി എന്ന് ചേർക്കുന്നത് വ്യവസ്ഥക്ക് വിരുദ്ധവും അനാവശ്യവുമാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. 10 വർഷത്തിലേറെയായി നികത്തു ഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇടപ്പള്ളി ലൈൻ പ്രോപ്പർട്ടീസിന്‍റെ ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് നീക്കാൻ നിർദേശം നൽകി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം. 2008ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഡാറ്റ ബാങ്ക് തയാറാക്കാനുള്ള വകുപ്പനുസരിച്ച് ‘നെൽവയൽ’, ‘തണ്ണീർത്തടം’ എന്നിങ്ങനെയല്ലാതെ ഡാറ്റ ബാങ്കിൽ രേഖപ്പെടുത്താൻ വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്