November 01, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം; സംസ്ഥാനത്തെ വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന കെഎസ്ആർടിസിയുടെ നൂതനമായ പദ്ധതിയായ ഫീഡർ സർവ്വീസിന് 16 തീയതി തലസ്ഥാനത്ത് തുടക്കമാകും.
പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്കൂട്ടര്‍ 'മിഹോസ്' അവതരിപ്പിച്ചു.
പാഴ്‌സലില്‍ തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോട്ടയം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'പ്രവാസി സന്ധ്യ 2023' പ്രത്യേക സംഗമം സംഘടിപ്പിച്ചു.
പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് അസാപ് കേരള നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് (എഐ & എംഎല്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം തിരുവനന്തപുരം: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായര്‍ ചുമതലയേറ്റു. വ്യാഴാഴ്ച ടെക്‌നോപാര്‍ക്കിലെത്തിയ അദ്ദേഹത്തെ ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കൊച്ചി: 2023 ഇതാ വന്നെത്തിയിരിക്കുന്നൂ, നമ്മുടെ പുതുവത്സര തീരുമാനങ്ങളിൽ “നേത്ര സംരക്ഷണം” ഉൾപ്പെടാനുള്ള സാധ്യതയില്ല. ക്രമേണ വളർന്ന് വരുന്ന രോഗങ്ങളായ എയ്ജ് റിലേറ്റഡ് മസ്കുലാർ ഡീജനറേഷൻ( എഎംഡി), റെറ്റിനോപതി (ഡിആർ) പോലുള്ള കേസുകൾ വർദ്ധിക്കുകയും സാധാരണയാവുകയും ചെയ്യുന്നു. എഎംഡിക്ക് കാരണമാകുന്നത് മാക്യുലയിലെ കലകൾ നശിക്കുന്നതാണ്. ഇതാകട്ടെ കേന്ദ്രീകൃത കാഴ്ച്ചയെ ബാധിക്കുകയും ചെയ്യും. വാർദ്ധക്യത്തിൽ പൊതുവായി കാണപ്പെടുന്ന രോഗം അതിന് മുമ്പ് കാണപ്പെടുന്നത് മറ്റ് പല കാരണങ്ങൾ കൊണ്ടാകാം, ഇതിൽ ജനിതകവും ഉൾപ്പെടാം. ഏകദേശം 17.6% മുതൽ 28.9% വരെ പ്രമേഹ രോഗികൾ ഇന്ത്യയിൽ ഡയബെറ്റിക് റെറ്റിനോപതി (ഡിആർ) മൂലം ബുദ്ധിമുട്ടുന്നവരാണ്. അനിയന്ത്രിത പ്രമേഹത്തിൻറെ ഫലമാണ് ഡയബെറ്റിക് റെറ്റിനോപതി. റെറ്റിനൽ രക്തകുഴലുകൾ അനിയന്ത്രിത പ്രമേഹത്താൽ തകരാറിലാകുന്നു. കൂടാതെ മാക്യുലയിലേക്ക് ദ്രാവകങ്ങൾ ചോരുന്നതിന് വഴിവെയ്ക്കുകയും ചെയ്യും . ഇതിനെ ഡയബെറ്റിക് മാക്യുലാർ എഡിമ (ഡിഎംഇ) എന്ന് പറയുന്നു. .മൂന്നിൽ ഒരു പ്രമേഹ രോഗിക്കും ഡിഎംഇ വളർന്ന് വരാനുള്ള സാധ്യതയുണ്ട്. ഈ രോഗാവസ്ഥയാകട്ടെ ആരംഭ ഘട്ടത്തിൽ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാൽ പതിവായുള്ള പരിശോധനകൾ പ്രധാനമാണ്. അത് വഴി നേരത്തെ തന്നെ രോഗം നിർണ്ണയിക്കാനും സമയോചിതമായ ചികിത്സയ്ക്കും രോഗം വരാതെ സംരക്ഷിക്കാനും കഴിയും. ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂഡ്ഡ് കൊച്ചി മെഡിക്കൽ ഡയറക്ടറും ചീഫ് മെൻററുമായ ഡോ. ഗിരിധർ പറയുന്നത് " ഡയബെറ്റിക് റെറ്റിനോപതിയുടെയും പ്രായബന്ധിതമായി വരുന്ന എയ്ജ് റിലേറ്റഡ് മസ്കുലാർ ഡീജനറേഷൻ പോലുള്ള രോഗങ്ങളുടെയും സമ്മർദം ഇന്ത്യയിൽ വർദ്ധിക്കുകയാണ്. അതിനാൽ സമയോചിതമായ രോഗ നിർണ്ണയവും കണ്ടെത്തലും പരമപ്രധാനമാണ്. പതിവായി ഒരു ഒപ്ടോമെട്രിസ്റ്റിനെയോ ഒഫ്താൽമോളജിസ്റ്റിനെയോ സന്ദർശിക്കുന്നത് നിലവിലുള്ള രോഗാവസ്ഥയുടെ വേഗത്തിലുള്ള നിർണ്ണയം വഴി റെറ്റിനക്ക് കോട്ടം വരുന്നതും കാഴ്ച്ച കുറയുന്നതും അന്ധതയിലെത്തുന്നതും തടയാൻ സഹായിക്കും. രോഗികൾ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരേണ്ടതും പ്രമേഹം നിയന്ത്രിക്കേണ്ടതും നേത്ര രോഗങ്ങളുമായി ബന്ധപ്പെട്ട് വളരെ പ്രധാനമാണ്.”. ആരോഗ്യകരമായ കാഴ്ച്ചക്ക് അഞ്ച് പുതുവത്സര തീരുമാനങ്ങൾ നിങ്ങളുടെ കാഴ്ച്ച ആരോഗ്യമുള്ളതായിരിക്കുന്നതിന് അഞ്ച് ജീവിത ശൈലീ ഉപാധികൾ : പുകവലിക്കരുത് ! പുകവലി അനേകം അവയവങ്ങൾക്ക് സാരമായി കോട്ടം വരുത്തും, രോഗ പ്രതിരോധ സംവിധാനത്തെ പുകവലി പല വിധത്തിലാണ് തകരാറിലാക്കുന്നത്. എഎംഡിയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും പ്രതിരോധിക്കാൻ സാധിക്കുമായിരുന്ന മറ്റ് നേത്രരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം . സിഗരറ്റ് പുകയിലെ പ്രത്യേക ഓക്സിഡൻറുകൾ രോഗ പ്രതിരോധ സംവിധാനത്തെ സക്രിയമാക്കുന്ന കോശങ്ങളെ അലോസരപ്പെടുത്തുന്നവയാണ്. ഇത് ദോഷകരമായ ഇൻഫ്ലമേഷന് വഴി വെയ്ക്കുന്നു . സ്ക്രീനിൽ സമയം ചെലവഴിക്കുന്നത് കുറയ്ക്കുക സ്ക്രീൻ ബ്ലൂ ലൈറ്റ് നിങ്ങളുടെ നേത്രങ്ങളെ ബാധിക്കുന്നതിന് വഴിവെയ്ക്കുന്നതാണ് അമിതമായി ഫോൺ, കമ്പ്യൂട്ടർ ഉപയോഗം. കണ്ണ് വരളുക, നേത്രത്തിന് ക്ഷീണം, ഹ്രസ്വ ദൃഷ്ടി( മയോപിയ) എഎംഡി തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇത് വഴി ഉടലെടുക്കുക. സ്ക്രീൻ സമയം കുറയ്ക്കുകയും കണ്ണ് ഏപ്പോഴും ഈർപ്പമുള്ളതായി നിലനിർത്തുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ആരോഗ്യദായകമായ ഭക്ഷണം ആവശ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ. എന്നിവ ഫാസ്റ്റ് ഫുഡുകൾക്കും, മധുര പദാർത്ഥങ്ങൾക്കും പകരമായി ഉപയോഗിക്കണം. മത്സ്യം, മുട്ട, പാലുത്പന്നങ്ങൾ, ഓറഞ്ച്, കാരറ്റ്, കാബേജ് എന്നിവ ആൻറി ഓക്സിഡൻറുകൾ നൽകുന്നവയാണ്. നിങ്ങളുടെ നേത്രത്തിന് മികച്ച ആരോഗ്യം ഉറപ്പ് തരുന്നവയാണിവ. കൃത്യമായ ഇടവേളകളിലെ നേത്ര പരിശോധന പതിവായി നേത്ര രോഗ വിദഗ്ദ്ധനെ സന്ദർശിക്കുന്നത് പ്രധാന രോഗങ്ങൾക്ക് ചികിത്സ ലഭിക്കുന്നതിന് മാത്രമല്ല സഹായിക്കുക, കണ്ണിലെ വരൾച്ച, ചുവപ്പ് എന്നിങ്ങനെ ദൈനം ദിന പ്രവർത്തനങ്ങൾ ബാധിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനും കാരണമാകും. നിങ്ങളുടെ നേത്രങ്ങളുടെ ആരോഗ്യസ്ഥിതി മനസിലാക്കാനും മെച്ചപ്പെട്ട രീതിയിൽ നേത്ര സംരക്ഷണത്തിനും ഇത് വഴി സാധിക്കും. . 20-20-20 നിയമം: നമ്മുടെ ഓരോ ദിവസവും സ്ക്രീനിൽ നോക്കി തുടങ്ങുകയാണെന്ന് നമുക്ക് തന്നെ അറിയാം. നേത്രത്തിന് ചെറിയ വ്യായാമം നൽകുന്നത് സമ്മർദം കുറയ്ക്കാൻ ഉപകരിക്കുന്നതാണ്. 20 മിനുട്ട് തുടർച്ചയായി സ്ക്രീൻ വീക്ഷിക്കുകയാണെങ്കിൽ അതിന് ശേഷം ചെറിയ ഇടവേള അനുവദിക്കുകയും 20 അടിയെങ്കിലും അകലെയുള്ള മറ്റൊരു വസ്തുവിലേക്ക് 20 സെക്കൻറ് നോക്കുകയും ചെയ്യുക. വളരെ ലളിതമായ വ്യായാമമാണിത്! 2023ൽ ആരോഗ്യകരമായ ശീലങ്ങൾ തുടങ്ങുക വഴി നിങ്ങളുടെ കാഴ്ച്ച നിലനിർത്തുകയും നേത്രരോഗങ്ങളെ തടയുകയും കൂടുതൽ കോട്ടം വരുന്നതിൽ നിന്ന് നേത്രത്തെ സംരക്ഷിക്കുകയും ചെയ്യുക.
ദേശീയം: 66 വർഷം പഴക്കമുള്ള പാദരക്ഷ ബ്രാൻഡായ അജന്ത ഷൂസ്, 'ഇന്ത്യയിൽ നിർമ്മിച്ച' സ്മാർട്ട് ഷൂസായ NAVIGATOR അവതരിപ്പിച്ചു.
ദേശീയം: 66 വർഷം പഴക്കമുള്ള പാദരക്ഷ ബ്രാൻഡായ അജന്ത ഷൂസ്, 'ഇന്ത്യയിൽ നിർമ്മിച്ച' സ്മാർട്ട് ഷൂസായ NAVIGATOR അവതരിപ്പിച്ചു.