March 19, 2025

Login to your account

Username *
Password *
Remember Me

പാന്‍ ഇന്ത്യന്‍ റീച്ചുമായി 'പി പി അജേഷ്'; ഒടിടിയില്‍ ബഹുഭാഷാ ട്രെന്‍സ് സെറ്റര്‍ ആയി 'പൊന്‍മാന്‍'

'PP Ajesh' with pan-Indian reach; 'Ponman' becomes multilingual trendsetter in OTT 'PP Ajesh' with pan-Indian reach; 'Ponman' becomes multilingual trendsetter in OTT
സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെയാണ് ഈ സംവിധായകന്‍ ഇന്ത്യയിലും പുറത്തുമുള്ള സിനിമാപ്രേമികളുടെ കൈയടി നേടിയത്. ഇപ്പോഴിതാ നടനായും അപാര റീച്ച് സൃഷ്ടിച്ചിരിക്കുകയാണ് ബേസില്‍. ബേസിലിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്‍മാന്‍ തിയറ്ററുകളില്‍ ശ്രദ്ധ നേടിയ സിനിമയായിരുന്നു. എന്നാല്‍ അടുത്തിടെ സംഭവിച്ച ഒടിടി റിലീസിലൂടെ ചിത്രം രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികളിലേക്ക് എത്തുകയും അവിടങ്ങളിലൊക്കെ പ്രീതി നേടുകയും ചെയ്തിരിക്കുകയാണ്. ബേസിലിന്‍റെ പ്രകടനത്തിന് കൂടിയാണ് കൈയടികള്‍ ലഭിക്കുന്നത്.
മാര്‍ച്ച് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിം​ഗ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും ചിത്രം ട്രെന്‍ഡിം​ഗ് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ കൗതുകം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിം​ഗില്‍ ഒന്നാമതാണ്. കന്നഡത്തില്‍ രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ് ചിത്രം. നടനെന്ന നിലയില്‍ ബേസിലിന് വലിയ ബ്രേക്ക് ആണ് ഈ ചിത്രം ഉണ്ടാക്കുക. ഇതര ഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താനും ഇത് കാരണമായേക്കാം.
അതേസമയം ബേസിലിന്‍റെ നടനായുള്ള തമിഴ് അരങ്ങേറ്റം ഇതിനകം ഉറപ്പായിട്ടുണ്ട്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad