March 19, 2025

Login to your account

Username *
Password *
Remember Me

മൂന്നാം ഘട്ടത്തിലേക്ക് ആശമാരുടെ സമരം: ഈ മാസം 20 മുതൽ അനിശ്ചിതകാല നിരാഹാരം

Asha's strike enters third phase: Indefinite hunger strike from the 20th of this month Asha's strike enters third phase: Indefinite hunger strike from the 20th of this month
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ആശമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആശ വർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉള്‍പ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാരുടെ ആവശ്യമാണ് അംഗീകരിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad