March 19, 2025

Login to your account

Username *
Password *
Remember Me

സബ് രജിസ്ട്രാർ ഓഫീസുകളിൽ ക്യാഷ് ലെസ് സംവിധാനം വരും: മന്ത്രി

Cashless system to be introduced in sub-registrar offices: Minister Cashless system to be introduced in sub-registrar offices: Minister
തിരുവനന്തപുരം: സർക്കാറിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷ൯ വകുപ്പ് ഈ വ൪ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്ര൯. 2023-24ന ൽ 5013.67 കോടി രൂപയായിരുന്നു വരുമാനം. എല്ലാ സബ് രജിസ്ട്രാ൪ ഓഫീസുകളിലും ക്യാഷ് ലെസ് സംവിധാനം ഏപ്രിൽ മുതൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സബ് രജിസ്ട്രാ൪ ഓഫീസ൪മാരുടെ ജില്ലാതല അവലോകന യോഗത്തിനു ശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 315 സബ്ബ് രജിസ്ട്രാ൪ ഓഫീസുകൾ പ്രവർത്തിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷവും വരുമാന കാര്യങ്ങളിൽ വകുപ്പ് നല്ല നേട്ടമുണ്ടാക്കും. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് തന്നെ നടപ്പു സാമ്പത്തിക വര്ഷങത്തെ വരുമാനം 5000 കോടി കവിഞ്ഞിട്ടുണ്ട്. ഈ വർ ഷം കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ആധാരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഈ സാമ്പത്തിക വർഷത്തെ വരുമാനം 5500 കോടിയിൽ കവിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനികവല്ക്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിനകം തന്നെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ ഭാഗമായി ജനങ്ങൾക്കാവശ്യമായ സേവനങ്ങള്‍ കൂടുതൽ സുതാര്യമായും സുഗമമായും ലഭ്യമാക്കുക എന്നതാണ് പരിഷ്‌ക്കരണങ്ങളുടെയെല്ലാം ലക്ഷ്യം.
റവന്യൂ- രജിസ്‌ട്രേഷ൯ -സർവെ വകുപ്പുകളുടെ സംയോജിത പോർട്ടലായ ''എന്റെ ഭൂമി'' പരീക്ഷണാടിസ്ഥാനത്തില്‍ കാസർഗോഡ് ജില്ലയിൽ നടപ്പാക്കി. ഇതിന്റെ ഫലങ്ങള്‍ വിലയിരുത്തി സംസ്ഥാനത്താകെ നടപ്പിലാക്കുന്നതോടെ ഭൂമിസംബന്ധമായ ഇടപാടുകള്‍ കൂടുതൽ സുഗമവും സുതാര്യവുമാകും. എല്ലാ പണമിടപാടുകളും ഇ പേമെന്റ് സംവിധാനത്തിലേക്ക് മാറ്റി ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും. സബ്ബ് രജിസ്ട്രാർ ഓഫീസുകളില്‍ ജനകീയ സമിതികൾ രൂപീകരിക്കും. അതിനാവശ്യമായ നിർ ദ ശങ്ങൾ നല്കി. ഇത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോൾ ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന സബ്ബ് രജിസ്ട്രാറാഫീസുകള്‍ ഉൾപ്പെടെയുള്ളയിടങ്ങളിലെ പ്രശ്‌നങ്ങളും പരിമിതികളും പരിശോധിച്ച് പരിഹരിക്കേണ്ടതായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതുകൊണ്ടാണ് ഓരോ ജില്ലയിലും നേരിട്ട് ചെന്ന് നേട്ടങ്ങളും അതോടൊപ്പം പ്രശ്‌നങ്ങളും വിലയിരുത്താന്‍ തീരുമാനിച്ചത്. ആധുനികവല്ക്കരണ നടപടികൾ വേഗത്തിലാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ സുഗമവും സുതാര്യവുമായി ലഭ്യമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ഈ മേഖലയില്‍ പ്രവർത്തിക്കുന്ന ആധാരമെഴുത്തുകാര്‍ ഉൾപ്പെടെയുള്ളവരുടെ പൂർണ സഹകരണം ഉറപ്പാക്കി എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad