November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി.
കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നുള്ള പ്രീ-സ്കൂള്‍ കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
തീർപ്പാക്കാനുള്ള ഫയലുകൾ നിശ്ചിത സമയത്തിനപ്പുറം ഉദ്യോഗസ്ഥർ കൈവശം വെക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത കാട്ടണം.
ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഓഫീസുകളുടെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ആരോഗ്യ മേഖലയെ സവിശേഷ ശ്രദ്ധയോടെ കാണുന്നു തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അതിന്റെ അത്യാധുനിക ഹൈ-പെർഫോമൻസ് ട്രക്കുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നിർമ്മാണ ഉപകരണ പ്രദർശനമായ എക്‌സ്‌കോൺ 2022-ൽ 'രാഷ്ട്രനിർമ്മാണത്തിലേക്കുള്ള മുന്നേറ്റം' തീമിന് കീഴിൽ പ്രദർശിപ്പിക്കുന്നു.
കോഴിക്കോട്: കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണ സാധ്യമാകണം എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഡോക്ടോ സ്മാര്‍ട്ട് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു.
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ, കയര്‍, വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ തുടങ്ങിയ വിശിഷ്ടാതിഥികള്‍ സംബന്ധിക്കും. യുണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനും (എച്ച്പിസി) കോട്ടയത്തെ വെള്ളൂരില്‍ വന്‍കിട പേപ്പര്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനായി 1974-ല്‍ ഒരു ദീര്‍ഘകാല ധാരണയില്‍ ഏര്‍പ്പെട്ടിരുന്നു. നിര്‍ദ്ദിഷ്ട നിലവാരത്തിലുള്ള മര അസംസ്‌കൃത വസ്തുക്കള്‍, ജലം, വൈദ്യുതി, യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേരള സര്‍ക്കാര്‍ ലഭ്യമാക്കാമെന്ന്് സമ്മതിച്ചിരുന്നു. ഇതിനു പുറമെ 1979-ല്‍ കേരള സര്‍ക്കാര്‍ 700 ഏക്കര്‍ ഭൂമി എറ്റെടുക്കുകയും ഹിന്ദുസ്ഥാന്‍ ന്യൂസ്പേപ്പര്‍ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പര്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പാട്ടത്തിനു നല്‍കുകയും ചെയ്തു. കേരള സര്‍ക്കാരിന്റെ ഈ ഗുണകരമായ നീക്കങ്ങളില്‍ നിന്നാണ് എച്ച്എന്‍എലിന്റെ കഥ ആരംഭിക്കുന്നത്. 1982-ല്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യ മൂന്നു ദശാബ്ദങ്ങളില്‍ മികച്ച റെക്കോര്‍ഡുകള്‍ കാഴ്ച വെച്ച ശേഷം വിവിധ കാരണങ്ങളാല്‍ തുടര്‍ന്നുള്ള ദശാബ്ദത്തില്‍ അതു മങ്ങി തുടങ്ങുകയും 2019 ജനുവരിയില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ മുഖ്യ പങ്കാളിയും ഗുണഭോക്താവുമായ കേരള സര്‍ക്കാര്‍ അത് ഏറ്റെടുക്കാനും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യര്‍ത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് 2019 നവംബര്‍ 28-ന് എന്‍സിഎല്‍ടിയുടെ കൊച്ചി ബഞ്ചില്‍ കോര്‍പറേറ്റ് ഇന്‍സോള്‍വെന്‍സി ആന്റ് റെസലൂഷന്‍ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷന്‍ അപേക്ഷകരില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു. കേരള സര്‍ക്കാരിനു വേണ്ടി കിന്‍ഫ്ര റസലൂഷന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്‍സിഎല്‍ടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നല്‍കുകയും കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമറ്റഡ് എന്ന പേരില്‍ കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി 2021 ഡിസംബര്‍ 20-ന് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ ലഭ്യമാക്കുകയും ചെയ്തു. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവര്‍ത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
വ്യത്യസ്തകള്‍ എന്നും വൈറലായിട്ടുള്ള നവമാധ്യമങ്ങളിലെ പുത്തന്‍ ഹിറ്റ് അമൃത ടിവിയുടെ പരസ്യ ചിത്രമാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പരസ്യം ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം റീല്‍സിലും ശ്രദ്ധേയമായിട്ടുണ്ട്.