April 20, 2024

Login to your account

Username *
Password *
Remember Me

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2022-23 ഹീറോ ഐഎസ്എലിനുള്ള ടീമിനെ പ്രഖ്യാപിച്ചു

kerala-blasters-fc-announces-squad-for-2022-23-hero-isl kerala-blasters-fc-announces-squad-for-2022-23-hero-isl
ഹീറോ ഐഎസ്എല്‍ 2022-23 സീസണിനായി രജിസ്റ്റര്‍ ചെയ്തത് 28 താരങ്ങള്‍
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 2022 ഒക്‌ടോബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി തയാറെടുക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍.
2022-23ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്മര്‍ ട്രാന്‍സ്ഫര്‍ കാലയളവ് ഏറെ തിരക്കേറിയതായിരുന്നു. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത്, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഖ്യപരിശീലകനായ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ ഈ സീസണില്‍ കൂടുതല്‍ ആവേശത്തോടെയാണ് ക്ലബ്ബ് ഇറങ്ങുന്നതും. ടീമിനെ പിന്തുണയ്ക്കാനായി ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, ഐഎസ്എല്‍ പ്രീസീസണ്‍ മത്സരങ്ങളില്‍ കാണിച്ച മനോവീര്യം ആവര്‍ത്തിച്ച് 2022-23 ഐഎസ്എല്‍ ട്രോഫി ഉയര്‍ത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.
കിരീടം നേടുകയെന്ന സ്വപ്നവുമായാണ് ഞങ്ങള്‍ ഹീറോ ഐഎസ്എല്‍ 2022-23 സീസണിലേക്കുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കരാര്‍ വിപുലീകരണങ്ങളിലൂടെ, ടീമിന് സ്ഥിരത നല്‍കുന്നതിനും, ക്ലബിന്റെ സ്‌പോര്‍ട്ടിങ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമായി പ്രധാന താരങ്ങളെ കോട്ടംതട്ടാതെ നിലനിര്‍ത്തുന്നതിന് ക്ലബ് കാര്യമായ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ടീമിന് അതിപ്രധാനമായ അനുഭവപരിചയവും നേതൃത്വവും നല്‍കാനാവുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ടീമില്‍ ചേര്‍ത്തു. യുവാക്കളുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും മികച്ച സംയോജനവും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ടത് എന്താണോ, അത് നേടിയെടുക്കാനുള്ള യാത്രയിലാണ് ടീം മുഴുവനും. അതോടൊപ്പം, ഞങ്ങളുടെ ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതിനാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഏറെ ആവേശത്തിലുമാണ്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
യുവതാരങ്ങളെ ഉള്‍പ്പെടുത്തി, ലീഗിന്റെ നിര്‍ബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 26 അംഗ ടീമില്‍ ആറു പേരാണ് മലയാളി താരങ്ങള്‍. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ് എന്നിവര്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം.
ഐഎസ്എലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്.
മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്‌
Rate this item
(0 votes)
Last modified on Thursday, 06 October 2022 12:20
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.