കൊച്ചി:പിഎന്‍ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2022ന്റെ ആറാമത് എഡിഷന് തൃശൂരും വേദിയായി. സംസ്ഥാനത്തുടനീളമുള്ള അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുത്തു. അണ്ടര്‍ 17 ബോയ്സ് സിംഗിള്‍സ് വിഭാഗത്തില്‍ പത്തനംതിട്ടയുടെ അഭിഷേക് സന്തോഷ് കുമാറിനെ തോല്‍പിച്ച് എറണാകുളത്തിന്റെ ബിജോണ്‍ ജെയ്സണ്‍ ചാമ്പ്യനായി. സ്‌കോര്‍: 21-19 15-21 21-18. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ആലപ്പുഴയുടെ ഗൗരി ആനന്ദ് കിരീടം നേടി
കുട്ടികളെ ശാക്തീകരിക്കുന്നതിനും, അവരുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് ഫലപ്രദമായ ഒരു മാധ്യമമായി സ്പോര്‍ട്സിനെ ഉപയോഗിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.